Friday, May 18, 2012

തീപ്പെട്ട മാനം ...


പുള്ളി ഉടുപ്പും
നീല പാവാടയും
വെളുത്തു കൊലുന്നനെ
ഉള്ള രൂപവും
ലോകത്തിന്റെ സര്‍വനാശം
തലയില്‍ വച്ച് കെട്ടപെട്ടിട്ടും
അവള്‍ പതറിയില്ല .
ഒരു മൃദു തലോടലില്‍
പോലും അവള്‍
ആളി കത്തുമായിരുന്നു
മടിയിലിരുത്തിയും
വിയര്‍പ്പില്‍ മുക്കിയും
മഴയത്തും മഞ്ഞത്തും
കയ്യില്‍ പിടിച്ചു
കാര്യം പറഞ്ഞു നടന്നും
അവള്‍ പോലുമറിയാതെ
നിങ്ങലവളുടെ
മാനം കവര്‍ന്നു
ഒടുവില്‍ "പുകഞ്ഞ കൊള്ളി പുറത്തെന്നു"

No comments:

Post a Comment