Friday, May 18, 2012

വര കാലം

ചന്ദന തോപ്പ് ഐ .ടി .ഐ .യില്‍ 'വര' പഠിക്കുന്ന കാലം ഇടവേള സമയത്ത് റയില്‍ വേ പുറമ്പോക്കില്‍ പ്രവര്‍ത്തിക്കുന്ന 5 സ്റ്റാര്‍ ഹോട്ടല്‍ ആയ സിന്ധൂ ഹോട്ടലില്‍ break fast നു പോകുന്ന പതിവുണ്ട് ..ഞാന്‍ കൊല്ലം അയത്തില്‍ സ്വോദേശി മനു കൊട്ടാരക്കര ക്കാരന്‍ അരുണ്‍ ജിത് .പനയം ജോന്സണ്‍ ..തുടങ്ങി ആകെ ബാച്ചിലെ പതിനാലു പേരില്‍ പകുതിയും കൂടെ കാണും ..അങ്ങനെ ഒരുനാള്‍ചായ കുടിക്കിടയില്‍ അടുപ്പിലെ പുക പോരാഞ്ഞിട്ടോ എന്തോ ..കൂട്ടത്തില്‍ ഒരുവന്‍ "അണ്ണാ ഒരു സിസര്‍ "കടക്കാരന്‍ അണ്ണന്‍ ഒരു നോട്ടം ..(ഒരു സീരെട്ടൊക്കെ എടുത്തു പോക്കാറായോ എന്ന് ആത്മഗതം )..അണ്ണന്റെ ആത്മഗതം മനസ്സിലാക്കിയിട്ടോ എന്തോ അവന്‍ രജനി സ്റ്റൈലില്‍ ഒരു 'കത്തീരും' ...ഒരു 'വലിയും' മൂക്കില്‍ കൂടി ...പുറത്തേക്കു വിട്ടു കൊണ്ട് ഒരു 'വെല്ലു വിളിയും' ...ആരേലും ഒന്ടോടാ ...???...വെല്ലുവിളി ഏറ്റെടുത്ത വലിക്കാര്‍ ഒക്കെ ചുമച്ചു തോപ്പിയിട്ടിരിക്കുന്ന വേളയില്‍ ...അത് വരെ സിഗേരെട്റ്റ്‌ കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്തു ..വിജയിക്കുകേം ചെയ്തു ...അതുവരെ ഒരു mr:clean ആയിരുന്ന എന്നെ നോക്കി ലവന്മാര്ടെ ഒരു പറച്ചില്‍ "നീ ആളു കൊള്ലാമല്ലോടെ വല്യ വലിക്കാരാന്‍ തന്നെ' ..!!!(വാല്‍കഷണം : മൂക്കില്‍ കൂടി പുക വിടുന്നത് ഒരു വല്യ കാര്യമല്ലായിരിക്കാം പക്ഷെ അന്നെനിക്ക് വയസ്സ് ...16...പിന്നെ ഒരു പാട് പരീക്ഷണങ്ങല്‍ക്കിടയിലും ഇപ്പഴും പിടി തരാതെ നടക്കുന്നു ..നമ്മടെ സീരെട്ടു ...പഹയനോട് ഞാന്‍ പിണക്കമാ ...ഇതു വരെ പിടി തരഞ്ഞതിനു ....അന്നും ഇന്നും വലിക്കാരന്‍ അല്ലെന്നു ബോധ്യപ്പെടുത്തി കൊണ്ട് ഒരു കാര്യം കൂടി പറയട്ടെ .

No comments:

Post a Comment