Friday, May 18, 2012

ഒരു കള്ള കഥ



കേട്ട കഥയാ .....കഥയോ സത്യമോ എന്നറിയില്ല .....
ഞങ്ങടെ നാട്ടില്‍ കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപെടുന്ന
ഒരു അമ്മാവന്‍ ഉണ്ടായിരുന്നു ...
പുള്ളീടെ യദാര്‍ത്ഥ പേര് വീട്ടുകാര്‍ക്ക്‌ അല്ലാതെ ആര്‍ക്കും അറിയില്ല എന്ന് തോനുന്നു
കണ്ണന്‍ എന്ന പേരിനു പിന്നിലും ഒരു കഥയുണ്ട് .
പുള്ളി എന്തിനെ നോക്കി പറഞ്ഞാലും അതിന്റെ കാര്യം കട്ടപുക ...
കേട്ടിട്ടില്ലേ "കണ്ണ് വയ്ക്കാതെടെ "ആ 'കണ്ണ് ' അത് തന്നെ സംഭവം .
അങ്ങനെ ഒരിക്കല്‍ ഞാന്‍...
(അമ്പലത്തി പറ തളിക്കാന്‍ അല്ലാതെ നെല്ല് കൈ കൊണ്ട് തൊടാത്ത ഞാനും ഒരു കൃഷിക്കാരന്‍ ആവുകയാണ് ..ക്ഷമിക്കുക )
അങ്ങനെ ഞാനും കുറെ നെല്ല് വിതച്ചു .....
(പുഞ്ച പാടത് റബ്ബര്‍ വാഴാത്തത് കൊണ്ട് മാത്രം )
അത് വളര്‍ന്നു കതിരിട്ടു കൂടെ...
നെല്ലിനേക്കാള്‍ ഉയരത്തില്‍ കളകളും .
അപ്പോഴാണ്‌ എനിക്കൊരു ബുദ്ധി തോനിയത്
"കച്ചി കെട്ടാന്‍ വള്ളി കച്ചിയില്‍ നിന്ന് " എന്ന് പറയും പോലെ
നമ്മുടെ കണ്ണന്‍ അമ്മാവനെ കൊണ്ട് കളകളെ ഒന്ന് പുകഴ്ത്തി പറയിചാലോ എന്ന്
(രണ്ടു ദിവസത്തെ ജോലി കൂലിയും ലാഭം ).
അമ്മാവനെ കണ്ടു കാര്യം പറഞ്ഞു
"നിനക്ക് ഒരു ഉപകാരം ഉള്ള കാര്യമല്ലേ വരാടാ "
എന്ന് അമ്മാവനും .
അങ്ങനെ ആ സുദിനം വന്നെത്തി ഞാനും അമ്മാവനും കൂടി
പാടത്തെത്തി അമ്മാവന്‍ ആകെ മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ചു
എനിക്ക് ആകാംഷ അടക്കാന്‍ വയ്യാത്ത അവസ്ഥയിലും....!!!!
എല്ലാം പരഞ്ഞുറപ്പിച്ചതാണ്......
അമ്മാവന്‍ എന്ത് പറയുമോ എന്തോ ...!!!
അവസാനം എന്റെ സര്‍വ കണക്ക് കൂട്ടലുകളും തെറ്റിച്ചു
കൊണ്ട് അമ്മാവന്‍ ഒറ്റ പറച്ചില്‍ ........
"ജയേഷേ ഇത്രേം കളകള്‍ ഉണ്ടെങ്കിലും
അതിനിടയില്‍ നില്‍ക്കുന്ന നിന്റെ നെല്ലിന്റെ

തിളക്കം കണ്ടോ അതാടാ നിന്റെ ഭാഗ്യം"..ഭാഗ്യമോ ഭാഗ്യദോഷമോ ...ഒന്നും പറഞ്ഞില്ല ഞാന്‍ ...എന്ത് പറയാന്‍ വരാനുള്ളത് വഴീല്‍ തങ്ങില്ല എന്നല്ലേ...................................................

No comments:

Post a Comment