Friday, May 18, 2012

നിസ്സഹായതയുടെ നെടുവീര്‍പ്പുകള്‍ ....

"സുനിയേ ....സമയം എന്തായി ....."
"പോടാ പന്ന ൧൪൫൫@൪൮൨൮൭@൪൪൫......"

പലര്‍ക്കും ഇതൊരു ഹോബി ആണ് ....!!
ഞാന്‍ പറയാം സുനിലിനെ പറ്റി.....

കുഞ്ഞും നാളില്‍ അലൂമിനിയം പെട്ടിയും തൂക്കി അക്ഷരലോകത്തെക്കുള്ള യാത്രയിലെ എന്റെ സന്തത സഹചാരി . നാട്ടില്‍ മീന്‍ കച്ചവടം നടത്തുന്ന സുലൈമാന്‍ ഇക്കയുടെ രണ്ടു മക്കളില്‍ മൂത്തവന്‍ പതിവാകുന്ന കുടുംബ കലഹമോ ....പാരമ്പര്യമോ ....മൂന്നാം ക്ലാസ്സ് മുതല്‍ അവനില്‍ ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങി ...വീണ്ടും പിച്ചവച്ചു നടക്കുന്ന കാലത്തേക്ക് അവന്റെ മനസ്സ് തിരികെ പോകാന്‍ തുടങ്ങി .അവന്‍ സ്കൂളില്‍ വരാതായി ഊര് ചുറ്റുന്ന കന്നിന്‍കൂട്ടങ്ങളെയും ...താറാവുകളെയും അവന്‍ പ്രണയിച്ചു തുടങ്ങി .അവര്‍ക്കൊക്കെ അവനൊരു സഹായി ആയി മാറി .ഒരു വേള സമൂഹത്തിനു കളിയാക്കി ചിരിക്കാന്‍ ഒരു കഥാപാത്രം കൂടി .

ഒരു സുഹൃത്തിന്റെ പെങ്ങളുടെ കല്യാണ തലേന്ന് 'തേങ്ങാ തിരുംഗലും പിഴിയലും അല്‍പ സ്വോല്‍പം ചീട്ടു കളിയും ഒക്കെയായി കൂടിയപ്പോ അവിടെയും അവന്‍ ഉണ്ടായിരുന്നു .അവിടെ ഉള്ളവരില്‍ ഭൂരി ഭാഗവും അവനെ പ്രകോപിപ്പിക്കുന്നു .അവന്‍ തിരികെ വിളിക്കുന്ന തെറി വിളികള്‍ കേട്ട് ആര്‍ത്തു ചിരിക്കുന്നു .ആരെന്തു പറഞ്ഞാലും തിരികെ തെറി .
എനിക്കെന്തോ ഒരു വിഷമം ഞാന്‍ അവരെ ശകാരത്തിന്റെ ഭാഷയില്‍ നെശീതമായി വിമര്‍ശിച്ചു ..
എന്നോടുള്ള ബഹുമാനമോ എന്തോ അവര്‍ കലാപരിപാടി നിര്‍ത്തി .
സുനീലെ എന്ന് വിളിച്ചാല്‍ പോലും തിരികെ തെറി വിളിക്കുന്ന ഒരു മാനസിക അവസ്ഥയില്‍ ആയിരുന്നു അവനപ്പോള്‍ .മനസ്സില്‍ അല്പം പേടി ഉണ്ടെങ്കിലും ഞാന്‍ അവനെ സമീപിച്ചു അവന്‍ എന്നെ തിരികെ തെറി വിളിച്ചാല്‍ കൂക്ക് വിളികള്‍ ഉറപ്പ്‌ .എന്തായാലും വരുന്നത് വരട്ടെ ഞാന്‍ അടുത്ത് ചെന്നുഞാന്‍ ചോദിച്ച കുഷലങ്ങള്‍ക്ക് അവന്‍ സഭ്യമായ ഭാഷയില്‍ തന്നെ മറുപടി നാല്കി ..

അപ്പോള്‍ അവന്‍ തിരിച്ചറിയുന്നുണ്ട് .....!!!

നമ്മുടെ ഓരോ പ്രകോപനവും അവന്റെ മനസ്സില്‍ വരുത്തുന്ന മുറിവുകള്‍ ആവാം തെറികള്‍ ആയി പുറത്തു വരിക ..അല്ലെ ...???
പ്രിയരേ സമനില തെറ്റി അലഞ്ഞു നടക്കുന്ന ജന്മങ്ങളെ അല്പനേരത്തെ നേരം പോക്കിന് വേണ്ടി പ്രകൊപിപ്പിക്കുന്നവര്‍ ഒന്നോര്‍ക്കുക അവന്റെ ഉള്ളിലെ തേങ്ങലുകള്‍ ആവാം പ്രകോപനങ്ങള്‍ ആയി തിരികെ വരുന്നത് .നാളെ നമുക്കും ഇതേ അവസ്ഥ വരായ്കയില്ല ..

അവരെ വെറുതെ വിട്ടേക്കൂ .......
സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക ......
---------------------------------------------------------------
---------------------------------------------------------------
ഇതൊരു അനുഭവ കഥയാണ്‌. നമ്മളില്‍ പലരുടെയും കണ്മുന്നില്‍ അരങ്ങേറുന്ന ഒരു യാഥാര്‍ത്ഥ്യം ഒരു പക്ഷെ നമ്മളില്‍ ചിലരും ഇതില്‍ ആനന്ദം കണ്ടെത്തുന്നുണ്ടാവാം..

No comments:

Post a Comment