Monday, June 18, 2012
Thursday, May 24, 2012
ജനാതിപത്യം മാറി വാഹനാധിപത്യം ശ്വാശ്വത പരിഹാരം ..ഞങ്ങള്‍ പക്കല്‍ .!!!
പൊതു ജനം മണ്ടന്മാരാന്നു പിന്നെയും പിന്നെയും തെളിയിക്കുകയാണല്ലോ
ഈശ്വരാ ...!!!
വ്യായാമ കുറവ് മൂലം ആശൂപത്രികളില്‍
സ്ഥിരവാസം നടത്തുന്ന ആയിരങ്ങള്‍ ഒരു വശത്ത്
പെട്രോള്‍ വാഹനങ്ങള്‍ മൂലം പ്രകൃതിക്ക് ഉണ്ടാകുന്ന ദോഷവശങ്ങള്‍ മറു വശത്ത്
വാഹനാപകടങ്ങള്‍ ...!!!
ഇതിനൊക്കെ പരിഹാരമായി ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കിയ നയമല്ലേ
പെട്രോള്‍ കമ്പനികള്‍ക്ക്
വില നിയന്ത്രിക്കാന്‍ അധികാരം നല്‍കിയത്....
പണ്ട് കുടിയന്മാരെ ഒതുക്കാന്‍ നികുതി കൂട്ടി നോക്കി ..!!!
നൊ രക്ഷ ...!!!!
(ഫലത്തില്‍ സര്‍ക്കാര്‍ ഭരണം കുടിയന്‍ ചിലവിലെന്കിലും ആയല്ലോ )
ഇതിനൊക്കെ പരിഹാരം എന്താ ...
ജനം നടന്നു പോയാ മതി ...
കാശുള്ളവന്‍ വണ്ടി വാങ്ങിയാ മതി ഉവ്വേ ....!!
പാവപെട്ടവന് പെട്രോള്‍ വണ്ടി തന്നെ വേണം എന്നെന്താ ..???
നല്ലൊരു സൈക്കിള്‍ അങ്ങ് വാങ്ങണം ..
അതിനു വേണേ സബ്സിടി തരാനും ഞങ്ങള്‍ തയ്യാറാ ...
അല്ലാതെ നല്ലകാര്യങ്ങള്‍ ചെയ്യുന്ന സര്കാരിനെ തള്ളി പറയാമോ പ്രിയ
വോട്ടര്‍മാരെ .........
പിന്നെ ഞങ്ങള്‍ക്കറിയാം പ്രതികരണ ശേഷി ഉള്ളവരാ നിങ്ങള്‍ എന്ന്
നിങ്ങള്‍ ഹര്‍ത്താല്‍ ആഘോഷിക്കും
അത് ഫലവത്തായി വിജയിപ്പിക്കാന്‍ ഞങ്ങള്‍ ഒരു അമ്പത് പൈസ എങ്കിലും
കുറയ്ക്കുനില്ലേ .!!!
ഇതല്ലേ ജനാധിപത്യം ....!.!!!
പൊതു ജനം മണ്ടന്മാരാന്നു പിന്നെയും പിന്നെയും തെളിയിക്കുകയാണല്ലോ
ഈശ്വരാ ...!!!
വ്യായാമ കുറവ് മൂലം ആശൂപത്രികളില്‍
സ്ഥിരവാസം നടത്തുന്ന ആയിരങ്ങള്‍ ഒരു വശത്ത്
പെട്രോള്‍ വാഹനങ്ങള്‍ മൂലം പ്രകൃതിക്ക് ഉണ്ടാകുന്ന ദോഷവശങ്ങള്‍ മറു വശത്ത്
വാഹനാപകടങ്ങള്‍ ...!!!
ഇതിനൊക്കെ പരിഹാരമായി ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കിയ നയമല്ലേ
പെട്രോള്‍ കമ്പനികള്‍ക്ക്
വില നിയന്ത്രിക്കാന്‍ അധികാരം നല്‍കിയത്....
പണ്ട് കുടിയന്മാരെ ഒതുക്കാന്‍ നികുതി കൂട്ടി നോക്കി ..!!!
നൊ രക്ഷ ...!!!!
(ഫലത്തില്‍ സര്‍ക്കാര്‍ ഭരണം കുടിയന്‍ ചിലവിലെന്കിലും ആയല്ലോ )
ഇതിനൊക്കെ പരിഹാരം എന്താ ...
ജനം നടന്നു പോയാ മതി ...
കാശുള്ളവന്‍ വണ്ടി വാങ്ങിയാ മതി ഉവ്വേ ....!!
പാവപെട്ടവന് പെട്രോള്‍ വണ്ടി തന്നെ വേണം എന്നെന്താ ..???
നല്ലൊരു സൈക്കിള്‍ അങ്ങ് വാങ്ങണം ..
അതിനു വേണേ സബ്സിടി തരാനും ഞങ്ങള്‍ തയ്യാറാ ...
അല്ലാതെ നല്ലകാര്യങ്ങള്‍ ചെയ്യുന്ന സര്കാരിനെ തള്ളി പറയാമോ പ്രിയ
വോട്ടര്‍മാരെ .........
പിന്നെ ഞങ്ങള്‍ക്കറിയാം പ്രതികരണ ശേഷി ഉള്ളവരാ നിങ്ങള്‍ എന്ന്
നിങ്ങള്‍ ഹര്‍ത്താല്‍ ആഘോഷിക്കും
അത് ഫലവത്തായി വിജയിപ്പിക്കാന്‍ ഞങ്ങള്‍ ഒരു അമ്പത് പൈസ എങ്കിലും
കുറയ്ക്കുനില്ലേ .!!!
ഇതല്ലേ ജനാധിപത്യം ....!.!!!
Friday, May 18, 2012
എന്ത് വിശ്വസിക്കണം ...ആരെ വിശ്വസിക്കണം ...എന്റെ യമ ധര്‍മ്മാ .. ഇതിലും ഭേതം ...........!!!!
യമ പുരിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു ..
ലോകാവസാനം ആഗതമായിരിക്കുന്നു ..
തുടക്കം കേരളത്തില്‍ നിന്ന് ..
യമപുരിയിലെ ഖജനാവ് കാലിയാണ്
വല്യ ചിലവില്ലാത്ത തരത്തില്‍ വേണമെന്നാണ് തീരുമാനം
അവസാനം യമ ധര്‍മന്‍ ഒരു ഉപായം കണ്ടെത്തി ..
മുല്ലപെരിയാര്‍ തകര്‍ക്കുക ..
അതിനു മുന്‍പേ ആള്കാരില്‍ ഭീതി വളര്‍ത്തുക..
കുറെ എണ്ണം അങ്ങനെയും അങ്ങ് തട്ടി പോയാ അത്രേം കാര്യം ....
മുല്ലപെരിയാര്‍ തകരാന്‍ പോകുന്നു .....!!!
വിഷയം നാട്ടില്‍ പാട്ടായി ..
ഭീതി കൊണ്ട് ജനം നെട്ടോട്ടം തുടങ്ങി ..
ഒടുവില്‍ വിഷയം ദേവ ലോകത്തും എത്തി ..
ജനങ്ങള്‍ പരാതിയുമായി ദേവേന്ദ്രന്റെ അരികില്‍ .....
ദേവേന്ദ്രനു നിസ്സാര ഭാവം ....
എന്താണ് രാജന്‍ ഞങ്ങള്‍ ഭീതിയിലാണ് ...
അങ്ങ് ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നതെന്തേ ...??
ചിരിച്ചു കൊണ്ട് ഇന്ദ്രന്‍ പറഞ്ഞു ...
കേരളത്തെ അത്ര പെട്ടെന്ന് മുക്കി താഴ്ത്താന്‍ ഒരു ശക്തിക്കും സാധിക്കില്ല ..
....????
ദിവ്യ ശക്തിയാല്‍ ഞാന്‍ ഡാമിലെ വെള്ളം മുഴുവന്‍ മദ്യമാക്കി മാറ്റി ....
കേരളീയരല്ലേ ..എത്ര വന്നാലും അവര്‍ കുടിച്ചു വറ്റിച്ചോളും.....
@@@@@@@@@@@@@@@@@@@@@@@@@@@@@
അവസാനം കോടതിയില്‍ അഡ്വകേറ്റ് ജനറലിന്റെ സത്യവാങ്ങ്മൂലം
മുല്ല പെരിയാറിലെ വെള്ളം ഇടുക്കി ഡാം താങ്ങും ......
ഭീതി പരത്തുന്നത് മാധ്യമങ്ങള്‍ ... ....
എന്ത് വിശ്വസിക്കണം ...ആരെ വിശ്വസിക്കണം ...എന്റെ യമ ധര്‍മ്മാ ..
ഇതിലും ഭേതം ...........!!!!
മലയാളി
വില നിലവാരം : പുച്ഛം വിലയില്‍ വന്‍ ഉയര്‍ച്ച രേഖപെടുതി ....
കഴിഞ്ഞ ഒരാഴ്ചയില്‍ ഇതു വന്‍ ഉയര്‍ച്ച ....
മാസങ്ങളായി തുടരുന്ന' രാജപ്പ' ജ്വോരവും .ഇന്നലെ നടന്ന ഗ്രാന്‍ഡ്
ഫിനാലയില്‍ 'രഞ്ജിനി', 'യേശുദാസ്' ..'തമിഴത്യ്ക്ക് കിട്ടിയ ഫ്ലാറ്റ്
'എന്നീ വിഷയങ്ങളില്‍ മലയാളിക്ക് വന്ന 'അസൂയ' ആണ് ഈ വന്‍ വര്‍ധനയ്ക്ക്
കാരണമെന്ന് ..വക്താക്കള്‍ അറിയിച്ചു ..
ഓണത്തിന് നടന്ന 'വാമന വധം' കഴിഞ്ഞതില്‍ പിന്നെ അല്പം വില
കുറഞ്ഞിരുന്നതില്‍ സങ്കട പെട്ടിരുന്ന മലയാളികള്‍ക്ക് ഇതു സന്തോഷത്തിനു വക
നല്‍കിയിട്ടുണ്ട്.
ഹോ ഇതെന്തൊരു പോസ്ടാ അല്ലെ പുച്ചിച്ചോ...പുച്ചിച്ചോ ...നമ്മള്‍ക്ക് അതല്ലേ പറഞ്ഞിട്ടുള്ളൂ ...
"മലയാളി മാറുന്നു പുച്ചതിന്റെ മറ്റൊരു മുഖവുമായി ..ചിന്തിക്കുക നാം എന്തെ
ഇങ്ങനെ ..നന്മകല്കിടയിലെ തിന്മകള്‍ മാത്രം തിരഞ്ഞു പോകുന്നു ...
പറയാതെ വയ്യ :ഇത്തരം പുച്ചങ്ങളോട് എനിക്ക് എന്താ ഒരു പുച്ഛം എന്നോ .... ഹി ഹി .സുഹൃത്തേ ...ഞാനും ഒരു മലയാളിയാ .......
തീപ്പെട്ട മാനം ...
പുള്ളി ഉടുപ്പും
നീല പാവാടയും
വെളുത്തു കൊലുന്നനെ
ഉള്ള രൂപവും
ലോകത്തിന്റെ സര്‍വനാശം
തലയില്‍ വച്ച് കെട്ടപെട്ടിട്ടും
അവള്‍ പതറിയില്ല .
ഒരു മൃദു തലോടലില്‍
പോലും അവള്‍
ആളി കത്തുമായിരുന്നു
മടിയിലിരുത്തിയും
വിയര്‍പ്പില്‍ മുക്കിയും
മഴയത്തും മഞ്ഞത്തും
കയ്യില്‍ പിടിച്ചു
കാര്യം പറഞ്ഞു നടന്നും
അവള്‍ പോലുമറിയാതെ
നിങ്ങലവളുടെ
മാനം കവര്‍ന്നു
ഒടുവില്‍ "പുകഞ്ഞ കൊള്ളി പുറത്തെന്നു"
..........:)
രാവിലെ ജോലി കഴിഞ്ഞു വീട്ടിലെത്തി
പതിവ് പോലെ ഫേസ് ബുക്കും ഓണാക്കി ഇരിപ്പ് തുടങ്ങി .
''മോനെ എന്നെങ്കിലും ആ ടീവി സ്റ്റാന്റ് ഒന്ന് വൃത്തി ആക്കെടാ''
ന്നു അമ്മ വചനം ..
ഓ പിന്നേന്നു മനസ്സില്‍ കരുതി ...!!
''പിന്നെങ്ങാനും ആകട്ടെന്നു'' ഉറക്കെയും ........
''ഹം വീട്ടിലെ കാര്യം ഒന്നും നോക്കണ്ടാ
നീ അതിന്റെ മുന്നില്‍ കുത്തി ഇരുന്നോ ''.
എന്ന പതിവ് വചനം .......
പെട്ടെന്ന് കറന്റ് പോയി
പണ്ടാരം ശപിച്ചു കൊണ്ട് ..ഞാന്‍ ടീവി സ്റാണ്ടിലേക്ക്
ക്ലീനിംഗ് ഒക്കെ കഴിഞ്ഞു ..
ടോയ്സ് ഒക്കെ ഉണക്കി തിരികെ വച്ചപ്പോള്‍ ..
ദാ വീണ്ടും കറന്റ് വരുന്നു ....
അമ്മയുടെ മുഖത്ത് ഒരു കള്ളലക്ഷണം ....
അമ്മ പറയുവാ ..
ഞാനല്ലേ നിന്റെ അമ്മയെന്ന് .....
[ഇടയ്ക്ക് കുറെ ഭാഗങ്ങള്‍ മനപൂര്‍വം വിട്ടു കളഞ്ഞിട്ടുണ്ട്
വേണേ വായിച്ചു മനസ്സിലാക്കിയാ മതി ...........].
പതിവ് പോലെ ഫേസ് ബുക്കും ഓണാക്കി ഇരിപ്പ് തുടങ്ങി .
''മോനെ എന്നെങ്കിലും ആ ടീവി സ്റ്റാന്റ് ഒന്ന് വൃത്തി ആക്കെടാ''
ന്നു അമ്മ വചനം ..
ഓ പിന്നേന്നു മനസ്സില്‍ കരുതി ...!!
''പിന്നെങ്ങാനും ആകട്ടെന്നു'' ഉറക്കെയും ........
''ഹം വീട്ടിലെ കാര്യം ഒന്നും നോക്കണ്ടാ
നീ അതിന്റെ മുന്നില്‍ കുത്തി ഇരുന്നോ ''.
എന്ന പതിവ് വചനം .......
പെട്ടെന്ന് കറന്റ് പോയി
പണ്ടാരം ശപിച്ചു കൊണ്ട് ..ഞാന്‍ ടീവി സ്റാണ്ടിലേക്ക്
ക്ലീനിംഗ് ഒക്കെ കഴിഞ്ഞു ..
ടോയ്സ് ഒക്കെ ഉണക്കി തിരികെ വച്ചപ്പോള്‍ ..
ദാ വീണ്ടും കറന്റ് വരുന്നു ....
അമ്മയുടെ മുഖത്ത് ഒരു കള്ളലക്ഷണം ....
അമ്മ പറയുവാ ..
ഞാനല്ലേ നിന്റെ അമ്മയെന്ന് .....
[ഇടയ്ക്ക് കുറെ ഭാഗങ്ങള്‍ മനപൂര്‍വം വിട്ടു കളഞ്ഞിട്ടുണ്ട്
വേണേ വായിച്ചു മനസ്സിലാക്കിയാ മതി ...........].
ഗുരുഭക്തി
''മാതാ പിതാ ഗുരുര്‍ ദൈവം ''
_______________________
അവളുടെ ഗുരുഭക്തിയില്‍
ഞാന്‍ ....
ഏകലവ്യന്റെ വിരലായി മാറി...!
!!!.....ചെക്ക്.....!!!
!!!.....ചെക്ക്.....!!!
--------------------
പണ്ട്..... പണ്ട്.....!!
എന്ന് വച്ച് ഒരുപാടങ്ങ് പോകണ്ട കേട്ടോ ...!!
ഒരു പത്ത് പതിമൂന്നു വര്ഷം ...!!
മുന്‍പാണെന്ന് തോനുന്നു ..
ഞാന്‍ പ്രീഡിഗ്രി ക്ക് പഠിക്കുന്ന കാലം.
മോനെ കലക്ടര്‍ ആക്കിക്കോളാം
എന്ന് കരുതി ആണോ എന്തോ എനിക്ക് സ്പെഷ്യല്‍ ട്യൂഷന്‍
തുടങ്ങാനും തീരുമാനമായി.
പ്രസ്തുത സ്ഥാനത്തേക്ക് നാട്ടിലെ സര്‍വ വിജ്ഞാന കോശം
എന്നറിയപെടുന്ന അജയന്‍ സാറിനെ പോസ്റ്റും ചെയ്തു .
ഒരു ദിവസം സാര്‍ വന്നപ്പോ ഞാന്‍ ചെസ്സ് കളിക്കുകയായിരുന്നു .
എന്തരോ എന്തോ...!
സാറിന് ചെസ്സ് അത്ര വല്യ (അത്ര അല്ല ഒട്ടും തന്നെ) പുടി ഇല്ല.
സാറിന് മോഹം കലശ്ശലായി പഠിപ്പിക്കാം എന്ന് ഞാനും ...!!
അങ്ങനെ ഒരു മണിക്കൂര്‍ നേരത്തേക്ക്
ഗുരു ശിഷ്യനും ശിഷ്യന്‍ ഗുരുവും ആയി മാറി.
ഞാന്‍ സിംഹവും എന്റെ വീട് സിംഹത്തിന്റെ മടയും
സാറ് 'മോഹന്‍ ലാലും' .....!!
ആദ്യാക്ഷരങ്ങള്‍ക്ക് ശേഷം....
രൂഫാ ഇരുപതു മുടക്കി അന്ന് തന്നെ
രണ്ടു രാജ്യവും പടയാളികളെയും പുള്ളി സ്വോന്തമാക്കി .
എന്നെ ഗുരുവായി കാണാനുള്ള ബുദ്ധിമുട്ടാണോ എന്തോ
പുള്ളി അതെ കുറിച്ച് ഒരക്ഷരം
പിന്നീടുള്ള ദിവസങ്ങളില്‍ ..>>
മിണ്ടിയില്ല...!!! പറഞ്ഞില്ല..!!ഞാന്‍ ചോദിച്ചതും ഇല്ല...!!!
ഒരു നട്ടുച്ച ഒരു ടെക്സ്റ്റ് എടുക്കാനായി ഞാന്‍ പുള്ളിയുടെ വീട്ടില്‍ എത്തി
അവിടെ എന്തൊക്കെയോ ബഹളം ഒരു യുദ്ധത്തിന്റെ പ്രതീതി ..
പ്രതീതി അല്ല സംഭവം സത്യമാണ് ...!!!
പുള്ളിയും ഒരു സുഹൃത്തും കൂടി പൊരിഞ്ഞ യുദ്ധം ..!!
എനിക്കെന്തോ ഒരു പന്തികേട് ഞാന്‍ യുദ്ധകളം ആകെയൊന്നു വീക്ഷിച്ചു.
അഡ്മിന്‍ ഇല്ലാത്ത ഗ്രൂപ്പ് പോലെ ...!!!
സംസാര ശേഷി ഇല്ലാത്തോണ്ട് കാലാളും ഒന്നും മിണ്ടുനില്ല ...!!!
ആനകള്‍ മദമിളകി തലങ്ങും വിലങ്ങും ചാടുന്നു ...!!!!
ഞാന്‍ ഗ്യാലറിയിലേക്ക് നോക്കി 'രക്ത സാക്ഷിത്വം' വരിച്ചു
കളി കാണുന്നവരുടെ കൂട്ടത്തില്‍ ഒരു 'കിരീടോം ചെങ്കോലും' കൂടി കണ്ടപ്പോ
എന്റെ ആകാംഷ മുള്‍മുന ഭേതിച്ചു പുറത്ത് ചാടി .....
"അല്ല സാറേ ഇതിലെ രാജാവോക്കെ എവിടെ "
"ഞാനാര മോന്‍ അതൊക്കെ ആദ്യമേ ഞാനങ്ങു തട്ടി "
സാറിന്റെ ആവേശത്തിന് മുന്‍പില്‍
എന്റെമനസ്സില്‍ നിന്ന് പൊട്ടാന്‍ തുടങ്ങിയ അട്ടഹാസം
ഫേസ് ബുക്കിലെ മുല്ലപെരിയാര്‍ വിഷയം പോലെ
നേര്‍ത്ത്......നേര്‍ത്ത്.....ന േര്ത്ത്.......___
------------------------------ ------------------------------ ----
NB:കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ തമ്മില്‍ യേറ്റു മുട്ടിയപ്പോള്‍
അതിഘോര പരിശ്രമം വേണ്ടി വന്നു പുള്ളിയെ ഒന്ന് തളയ്കാന്‍
എന്നതും ശ്രേദ്ധെയമാണ്.....
വെട്ടം ...!!
നമ്മുടെ നാടും നന്നാവുന്നുണ്ട് ....!!
------------------------------ -----------
പാലാരി വട്ടം
പാലാരി വെട്ടം
പലര്‍ വെട്ടം
പല വട്ടം
പല വെട്ടം
മുഴു വട്ടം
പലര്‍ വെട്ടം ...!!
--------------------
കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍
അറിയുനില്ല ......!!
മേം കര്‍ത്താവ് ആകുമ്പോഴും തൂ കര്‍ത്താവ് ആകുമ്പോഴും
ആപ് കര്‍ത്താവ് ആകുമ്പോഴും
അവസാനം മാറി മാറി വരും അല്ലെ .........????
കോഴി പറക്കട്ടെ ........!!
കോഴി പറക്കട്ടെ ........!!
-----------------------------
കോയ ഒരു കറി വച്ചു ..
നല്ല അസ്സല്‍ കൊയിക്കറി
കറിക്ക് ഉപ്പ് പോരാത്രേ....
വിഷയം നാട്ടില്‍ പാട്ടായി...
പലതും കരുതി വന്നവര്‍ വാരിയിട്ടു ....
ഉപ്പ് നോക്കാതെ തന്നെ ഉപ്പും ...
പാകമെന്നു തോന്നിയപ്പോള്‍ എരിവും...
ഒടുവില്‍ അവരുടെ കമന്റും ...
"ഇതാണ് കറിയുപ്പ് "
അവര്‍ക്കെന്തു വേദന ..
പാവം ഒരു കോഴിക്കാല്‍ മാത്രം
വേദന കൊണ്ട് പിടയുന്നു.............
കൊന്നാല്‍ പാപം തിന്നാല്‍ തീരുമത്രേ
പാപ മോക്ഷത്തിനു അഹ്നമാകാന്‍ വിധിച്ച
തളിര്‍ മേനികള്‍ നോക്കിഅവര്‍ ഇന്നും പാടുന്നു
"ഉണ്ണി കൈ വളരൂ ... പൊന്നുണ്ണി കാല്‍ വളരൂ "
കോഴി ഉവാച :..........
കോഴി പറക്കട്ടെ ........!!
-----------------------------കോയ ഒരു കറി വച്ചു ..
നല്ല അസ്സല്‍ കൊയിക്കറി
കറിക്ക് ഉപ്പ് പോരാത്രേ....
വിഷയം നാട്ടില്‍ പാട്ടായി...
പലതും കരുതി വന്നവര്‍ വാരിയിട്ടു ....
ഉപ്പ് നോക്കാതെ തന്നെ ഉപ്പും ...
പാകമെന്നു തോന്നിയപ്പോള്‍ എരിവും...
ഒടുവില്‍ അവരുടെ കമന്റും ...
"ഇതാണ് കറിയുപ്പ് "
അവര്‍ക്കെന്തു വേദന ..
പാവം ഒരു കോഴിക്കാല്‍ മാത്രം
വേദന കൊണ്ട് പിടയുന്നു.............
കൊന്നാല്‍ പാപം തിന്നാല്‍ തീരുമത്രേ
പാപ മോക്ഷത്തിനു അഹ്നമാകാന്‍ വിധിച്ച
തളിര്‍ മേനികള്‍ നോക്കിഅവര്‍ ഇന്നും പാടുന്നു
"ഉണ്ണി കൈ വളരൂ ... പൊന്നുണ്ണി കാല്‍ വളരൂ "
കോഴി ഉവാച :..........
സ്നേഹ സംഗമങ്ങള്‍ ..സ്നേഹം നിറയ്ക്കുന്നു ..
സ്നേഹം മാത്രം ..........
സംഗമത്തിന്റെ സ്നേഹാലസ്യത്തില്‍ ......
അട്മിനുകള്‍ക്ക് വാക്കുകള്‍ മുട്ടുന്നു .....
നാം ......
അക്ഷരങ്ങളിലൂടെ വളരുവാന്‍ ഒന്നിച്ചവര്‍ ...
വളരണ്ടേ .....??
അധികമായാല്‍ അമൃതും വിഷം .....
സ്വൊരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തുക .....:)))
വൈകുന്നേരം ആയപ്പോ പെട്ടെന്ന് പ്രകൃതി ക്കൊരു മാറ്റം...!!
അന്ത രീക്ഷത്തില്‍ വല്ലാത്ത ഒരു മൂടാപ്പ് .മഴക്കോള്‍ ആണെന്നറിഞ്ഞിട്ടും
മനസ്സില്‍ വല്ലാത്ത 'ഒരാന്തല്‍ ' എന്തൊക്കെയോ വൈകിയോ എന്നൊരു ചിന്ത ..
സമയം സന്ധ്യ ആയത് പോലെ .ഞാന്‍ വേഗം റെഡിയായി ജോലിയുടെ രണ്ടാം ഭാഗതിനായ് യാത്ര തിരിച്ചു .
അല്ലാ ..........!!!.
പോകുന്ന വഴി മുഴുവന്‍ തിക്കും തിരക്കും കൂട്ടുന്ന ആള്‍കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു അപ്പോള്‍ എനിക്ക് മാത്രമല്ല ഈ വികാരം അല്ലെ .
"അതോ മഴകോള് കണ്ടു വേഗം കൂടണയാനുള്ള തത്രപാടോ........"!!
അങ്ങനെയെങ്കി ചില പ്രഭാതങ്ങളില്‍..... പതിവില്ലാത്ത വെളിച്ചം കാണുമ്പോളും
സമയത്തിന് യാതൊരു പരിഗണനയും കൊടുക്കാതെ തന്നെ മനസ്സ് വെപ്രാളം
പിടിക്കാറില്ലേ .
എവിടെയോ എന്തോ ഒരു ...!!!!??
അതെ
പ്രകൃതിയില്‍ പെട്ടെന്നുണ്ടാകുന്ന വ്യെതിയാനങ്ങള്‍ മൃഗങ്ങളെ മാത്രമല്ല
മനുഷ്യ മനസ്സിനെയും സ്വാദീനിക്കാരുണ്ട്...ശരി അല്ലെ .......????
അന്ത രീക്ഷത്തില്‍ വല്ലാത്ത ഒരു മൂടാപ്പ് .മഴക്കോള്‍ ആണെന്നറിഞ്ഞിട്ടും മനസ്സില്‍ വല്ലാത്ത 'ഒരാന്തല്‍ ' എന്തൊക്കെയോ വൈകിയോ എന്നൊരു ചിന്ത ..
സമയം സന്ധ്യ ആയത് പോലെ .ഞാന്‍ വേഗം റെഡിയായി ജോലിയുടെ രണ്ടാം ഭാഗതിനായ് യാത്ര തിരിച്ചു .
അല്ലാ ..........!!!.
പോകുന്ന വഴി മുഴുവന്‍ തിക്കും തിരക്കും കൂട്ടുന്ന ആള്‍കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു അപ്പോള്‍ എനിക്ക് മാത്രമല്ല ഈ വികാരം അല്ലെ .
"അതോ മഴകോള് കണ്ടു വേഗം കൂടണയാനുള്ള തത്രപാടോ........"!!
അങ്ങനെയെങ്കി ചില പ്രഭാതങ്ങളില്‍..... പതിവില്ലാത്ത വെളിച്ചം കാണുമ്പോളും സമയത്തിന് യാതൊരു പരിഗണനയും കൊടുക്കാതെ തന്നെ മനസ്സ് വെപ്രാളം പിടിക്കാറില്ലേ .
എവിടെയോ എന്തോ ഒരു ...!!!!??
അതെ പ്രകൃതിയില്‍ പെട്ടെന്നുണ്ടാകുന്ന വ്യെതിയാനങ്ങള്‍ മൃഗങ്ങളെ മാത്രമല്ല മനുഷ്യ മനസ്സിനെയും സ്വാദീനിക്കാരുണ്ട്...ശരി അല്ലെ .......????
ആഹാ
.എന്ന് ഗാന്ധി ജയന്തി ആണല്ലേ ..പണ്ടൊക്കെ സേവന വാരം ഒക്കെ ഉണ്ടായിരുന്നു
.വരുന്ന വഴി കുറെ സ്റ്റേജുകളില്‍ സിനിമാ ഗാനങ്ങള്‍ അലയടിക്കുന്നു
.ഗാന്ധിജിയെ ഓര്‍ക്കുകയാണ് സാംസ്കാരിക ലോകം .പണ്ട് ചെയ്ത .പല സേവനങ്ങളും
മനസ്സില്‍ ഓടി വരുന്നു. 'വാരം' ദിനത്തിലേക്ക് ചുരുങ്ങിയെങ്ങിലും എന്റെ
സ്കൂള്‍ ജീവിതത്തില്‍ ഞങ്ങള്‍ രാവിലെ മമ്മട്ടിയും വെട്ടുകത്തിയുമൊക്കെയായി
നാട് നന്നാക്കാന്‍ ഇറങ്ങുമായിരുന്നു ...
രാവിലെ ഞാനും കുറെ സേവനം ചെയ്തു.........
രാവിലെ പോയി ഒന്ന് മുടി വെട്ടിച്ചു, ഒന്ന് കുളിച്ചു ,പിന്നെ ബൈക്ക് ഒന്ന് കഴുകാന്‍ പോകുവാ ..എന്താ പോരെ ...???
കുററ് പ്പെടുതിക്കോ അതിനു മുന്‍പ് നിങ്ങള്‍ ഇന്നു ചെയ്ത സേവനം കൂടി ഒന്ന് വ്യെക്തമാക്കാനുള്ള മനസ്സ് കാണിക്കണം..
ഗാന്ധിജി വിഭാവനം ചെയ്തതിനെ ഒക്കെയും ഹോള്‍സയില്‍ മുതലാളിമാരുടെ ഈ സേവനവും താഴെ ഫോട്ടോയില്‍ കാണൂ ......
ഒരു കാര്യം പറയാന്‍ മറന്നു .ഗാന്ധി ജയന്തി ആശംസകള്‍ .......
വാല്‍ ; ഗാന്ധി ജയന്തിയോടനുബന്ധിച്ച് നാടെങ്ങും ജനങ്ങള്‍ സേവന വാരം
ആഖോഷിക്കുന്നു
രാവിലെ ഞാനും കുറെ സേവനം ചെയ്തു.........
രാവിലെ പോയി ഒന്ന് മുടി വെട്ടിച്ചു, ഒന്ന് കുളിച്ചു ,പിന്നെ ബൈക്ക് ഒന്ന് കഴുകാന്‍ പോകുവാ ..എന്താ പോരെ ...???
കുററ് പ്പെടുതിക്കോ അതിനു മുന്‍പ് നിങ്ങള്‍ ഇന്നു ചെയ്ത സേവനം കൂടി ഒന്ന് വ്യെക്തമാക്കാനുള്ള മനസ്സ് കാണിക്കണം..
ഗാന്ധിജി വിഭാവനം ചെയ്തതിനെ ഒക്കെയും ഹോള്‍സയില്‍ മുതലാളിമാരുടെ ഈ സേവനവും താഴെ ഫോട്ടോയില്‍ കാണൂ ......
ഒരു കാര്യം പറയാന്‍ മറന്നു .ഗാന്ധി ജയന്തി ആശംസകള്‍ .......
വാല്‍ ; ഗാന്ധി ജയന്തിയോടനുബന്ധിച്ച് നാടെങ്ങും ജനങ്ങള്‍ സേവന വാരം
ആഖോഷിക്കുന്നു
ഹെല്‍മെറ്റ്
ബൈക്കൊടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണത്രേ...!!
നമുക്കില്ലാത്ത ശുഷ്കാന്തി സര്‍കാരിന് ..!!
അതോ ഇനി വല്ല ഹെല്‍മെറ്റു കമ്പനിക്കാരുമായുള്ള ഒത്തു കളിയോ ..??
ഇടയ്കിടയ്ക്കു നിര്‍ബന്ധം ആക്കുന്ന നിയമം...
കടകളില്‍ ഇരിക്കുന്ന ഓള്‍ഡ് സ്റൊക്കിനു പുതു ജീവന്‍ ..!!
മാസാമാസം 'പടി' പോലെ 100 രൂപാ പെറ്റി കൊടുത്തിരുന്ന എന്നോട് ക്ഷമകെട്ട ഒരു
പോലീസുകാരന്‍ "ഇനിയും ഒരെണ്ണം വാങ്ങി കൂടെ'' എന്നു ചോദിച്ചതും "പിടലി
വേദനയാ സാറേ "എന്ന് ഞാന്‍ പറഞ്ഞ നിര്‍ദോഷമായ കള്ളവും മറക്കാം.....
ഈ ഹെല്‍മെറ്റ് ഒരു ഉപകാരി തന്നെ ശരിക്കും .......!!!.
ഒരു മാതിരി കാറ്റൊന്നുംഏല്കില്ല 'വല്യ' മഴയൊക്കെ പെയ്യുമ്പോള്‍ അല്പം
'കാഴ്ച ' മറയുന്നോ എന്നൊരു സംശയം തോനുമെന്കിലുംപൊടി ചാറ്റല്‍ മഴയ്ക്കൊക്കെ
വല്യ ഉപകാരി തന്നെ......
പിന്നെ പാറി നടക്കുന്ന ചില 'പാഴ്'
ജീവികളില്‍ നിന്ന് 'രക്ഷയും' . ഇന്നു വൈകിട്ട് തിരികെ വരുന്ന വഴി ഒരു
'പൂച്ചി' ചാടി കണ്ണില്‍ കയറി .പെറ്റിയടിക്കുന്ന പോലീസുകാരന്‍ പിന്നെയും
'ഭേതം' അവര്‍ വേദന സമ്മാനിക്കില്ലലോ ഇന്നത്തെ ഒരു ദിവസം പോയി കിട്ടി
ഹെല്‍മെറ്റു വച്ചവരോട് ജീവിതത്തില്‍ ആദ്യമായി അല്പം അസൂയ.....!!
അവര്‍ക്ക് എന്തും തട്ടി തെറിപ്പിച്ചു മുന്നെറാമല്ലോ ...!!
പോലീസും പിടിക്കില്ല..!!!
രണ്ടായാലും ഇന്നു മുതല്‍ ഞാനും ഹെല്‍മെറ്റ് വയ്കാന്‍ തന്നെ തീരുമാനിച്ചു.
പൂച്ചി കണ്ണില്‍ ഏല്പിച്ച മുറിവ ഉണങ്ങാന്‍ ദിവസങ്ങള്‍ എടുക്കുമെന്നരിയാമെങ്കിലും
ഇനി അത്തരം ആക്രമണങ്ങള്‍ ഒഴിവാക്കാമല്ലോ..........
നന്ദി സര്‍ക്കാരിന് ...........
പോലീസിന് ...
ഹെല്‍മെറ്റ് കമ്പനിക്ക്.......
ഒരാളുടെ പരാതിയിന്‍ മേല്‍ സമൂഹത്തിനു ഒന്നടങ്കം നല്ലത് വരുത്താന്‍ .....
വിധി എഴുതിയ കോടതിക്കും ......
============================== ============
അടിച്ചു മാറ്റിയത് ....
അവന്‍ : ഇനി കാത്തിരിക്കാന്‍ വയ്യ .......!!
അവള്‍ : ഞാന്‍ നിന്നെ പിരിഞ്ഞു പോകട്ടെ .....??
അവന്‍ :അതെന്താ അങ്ങനെ ...അങ്ങനെ ചിന്തിക്കുക പോലും അരുത് ...!!
അവള്‍ : നീയെന്നെ സ്നേഹിക്കുന്നുവോ ..???
അവന്‍ : തീര്‍ച്ചയായും പണ്ടത്തെക്കാള്‍ അധികം ....!!
അവള്‍ : നീയെന്നെന്കിലും എന്നെ വഞ്ചി ചിട്ടുണ്ടോ ......??
അവന്‍ : ഒരിക്കലും ഇല്ലാ നീയെന്താ അങ്ങനെ ചോദിച്ചത് ...
അവള്‍ : എന്നെ ചുംബിക്കുമോ........??
അവന്‍ : എനിക്ക് കിട്ടുന്ന എല്ലാ അവസരത്തിലും ചെയ്യും .....
അവള്‍ : എന്നെ ഉപദ്രവിക്കുമോ .....??.
അവന്‍ : നിനക്ക് ബ്രാന്താണോ ഞാന്‍ അത്തരക്കാരന്‍ അല്ല.... !!
അവള്‍ : എനിക്ക് നിന്നെ വിശ്വസിക്കാമോ ....??
അവന്‍ : യെസ്......
അവള്‍ : പ്രിയപെട്ടവനേ...!!
വിവാഹം കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ക്കു ശേഷം
അവര്‍ സംസാരിക്കുന്നത് എന്തായിരിക്കും...!!
==========================
താഴെ നിന്ന് മുകളിലേക്ക് ഒന്ന് വായിച്ചു നോക്കൂ ......!!
(കടപ്പാട് ആര്‍ക്കോ )...........
ഒരു മഴകാലം ...
ഞാന്‍
അങ്ങനാ എന്തിനേം തോല്‍പ്പിക്കണമെന്ന വാശിക്കാരനാ(മിക്കപ്പോഴും
തോല്‍ക്കുമെങ്കിലും) കൂടുതലും മല്‍സരം മഴയോടാനെന്നു തന്നെ പറയാം "മോനെ
കോളോണ്ട് 'cott' കൂടി കൊണ്ട് പോടാ" എന്ന അമ്മയുടെ വാക്ക് കേള്‍ക്കാത്ത
എന്നോടുള്ള ദേഷ്യം കൊണ്ടാണെന്ന് തോനുന്നു മിക്കപ്പോഴും 'മഴ' എന്നെ
തോല്പ്പിക്കാറുണ്ട്. മിക്കപ്പോഴും ... "പറഞ്ഞാല്‍ കേള്‍ക്കരുത് കേട്ടോ
"എന്ന വാക്കിനൊപ്പം ഒരു തോര്‍ത്തും കൈലിയും എനിക്ക് സൌജന്യമായി
ലഭിക്കാറുമുണ്ട്.
അല്ല ഞാനിതെങ്ങോട്ടാ ...പറയണമെന്ന് വച്ചത് ഇതൊന്നുമല്ല ..
അങ്ങനെ ഒരു മഴക്കാലത്ത് (പതിവ് പോലെ മത്സരത്തിലാണ് ) എന്നെ
തോല്പ്പിക്കനായി ആര്‍ത്തലച്ചു വരുന്ന മഴയെ ഒന്ന് ഇളിഫ്യനാക്കാമല്ലോന്നു
കരുതി ഞാനൊരു മാടക്കടയുടെ തട്ടികകീഴില്‍ അഭയം തേടി തൊട്ടടുത്താണ് ഓട്ടോ
സ്റ്റാന്റ് .അല്ലറ ചില്ലറ പെട്രോള്‍ കച്ചവടം ഒക്കെയുള്ള വര്‍ഗീസച്ചായന്‍
ടാങ്കറുമായി(ബൈക്കില്‍ കന്നാസുമായി ) ലോഡ് എടുക്കാന്‍ പോയിരിക്കുന്നു എന്നറിവ് കിട്ടി .കടയിലെ ഇപ്പോഴത്തെ 'ശെരിക്കും മുതലാളി' എന്റെ സുഹൃത്തും ഓട്ടോ ഡ്രൈവരുമായ അജയന്‍ .
കുശല പ്രശ്നങ്ങള്‍ക്കിടയില്‍ വിഷയം വിവാഹത്തിലെത്തി .ഞാന്‍ പറഞ്ഞു
"ചെറിയ വീടാണ് ഒന്നൂടെ ശെരി ആക്കീട്ടു മതീന്നാണ്" (എന്ന് വച്ച് വരുന്നവല്ടെ
കഴുത്തും കാതും പറിക്കാനല്ല കേട്ടോ) അപ്പോഴാണ് ഞാനാ കഥ അറിയുന്നത്
..അജയനും ഒരു വീട് വച്ച് നല്ല പ്ലാന്‍ നോക്കി സെലക്ട് ചെയ്തു
കയ്യിലുള്ളതില്‍ അല്പം കൂടി കാശു വേണ്ടി വരും .സാരമില്ല 'പാലുകാച്ചി '
ഇങ്ങു മേടിക്കാമല്ലോ ..പണി തുടങ്ങി ഭാര്യയുടെ കെട്ട് താലിയും
ലോക്കറിലായിട്ടും പണി അങ്ങോട്ട് തീരുനില്ല ...'സൂക്ഷിച്ചും കണ്ടും
നടന്നില്ലേ ബ്ലേഡ് കാരെ തട്ടി മുറിയുന്ന നാട് ' ആയോണ്ട് കാശ് വന്നു
അപ്പഴുമാശ്വസിച്ചു 'പാലുകാച്ചിനു' കിട്ടുമല്ലോ ...അങ്ങനെ 'പാലുകാച്ചു '
ദിനവും വന്നെത്തി നാട്ടിലെ 'കൊള്ളാവുന്ന' ഒരുത്തനെ പിടിച്ചു മേശയ്ക്കു
ഇരുത്തി ..അവസാനം ..ചായ ക്കാരനും കാശു കൊടുത്തു കഴിഞ്ഞപ്പോള്‍ പിറ്റേന്ന്
അരി മേടിക്കണമെങ്കില്‍ ഓട്ടോ ഓടണം എന്ന അവസ്ഥ ബ്ലേഡുകാര്‍ വേറെയും.
അങ്ങനെ ഒരു വിധം കടമെല്ലാം വീട്ടി കഴിഞ്ഞപ്പോഴേക്കും പണിത വീടും ഓട്ടോയും ആര്‍ക്കോ സ്വൊന്തമായിരുന്നു ....
അയ്യോ...!!! മഴ മാറി ..എന്നാ... ഞാനിറങ്ങട്ടെ .....??
മഴയെ തോല്പിച്ച സന്തോഷത്തില്‍ വീട്ടിലേക്കുള്ള യാത്രയില്‍ മനസ്സ് മുഴുവന്‍
"ഗൃഹപ്രവേശത്തിന്ടന്നു തന്നെ ഗ്രഹപിഴ" തുടങ്ങിയ ആ പാവത്തിനെ കുറിച്ചുള്ള
ചിന്തകളായിരുന്നു ...
______________________________ ______________________________ ___ (ചിന്തിക്കുക ഈ'അജയന്‍' നമ്മളില്‍ പലരും അല്ലെ...??? )
പ്രണയത്തിന്റെ വേദനകള്‍ .:))))
അവള്‍ പറഞ്ഞു ''താമരയുടെ ധലത്തില്‍ മയങ്ങുന്ന
ഒരു കുഞ്ഞുമഞ്ഞു തുള്ളിയാണ് ഞാന്‍ ''.....
അതിനെ തലോടി എത്തുന്ന കുളിര്‍ തെന്നല്‍ ആയ്ക്കോളാം
ഞാന്‍ എന്ന് പറഞ്ഞതും .....!!
വേറൊന്നുമില്ല ..മഞ്ഞു തുള്ളിയും പാരഗന്‍ ചെരുപ്പാനു ഇടുന്നതെന്ന് .............
എനിക്കങ്ങ് മനസ്സിലായി ............!!!
ഒരു ജപ്പാന്‍ പഴംചോല്ല് ...!
------------------------------
ഒരു കാര്യം ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍
തീര്‍ച്ചയായും അത് നിങ്ങള്‍ക്കും ചെയ്യാന്‍ കഴിയും
.ആര്‍ക്കും ചെയ്യാന്‍ കഴിയില്ലെങ്കില്‍
തീര്‍ച്ചയായും നിങ്ങളത് ചെയ്യണം...!
ഇതിന്റെ തന്നെ ഇന്ത്യന്‍ ചൊല്ല്...!!
_________________________
ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ അയാള്‍ തന്നെ ചെയ്യട്ടെ
എന്തിനു മറ്റുള്ളവരെ ബുധ്ധിമ്മുട്ടിക്കണം
ആര്‍ക്കും ചെയ്യാന്‍ കഴിയില്ലെങ്കില്‍ അത് വിട്ടു കളയുക ..!!
അവസാനം കേരളത്തിന്റെ ചൊല്ല്.....!!!
------------------------------ ----------
ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍
അയാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക
ആര്‍ക്കും ചെയ്യാന്‍ കഴിയില്ലെങ്കില്‍ അത് വേണ്ടെന്നു വയ്ക്കുക
എന്തിനു തല വേദന വിളിച്ചു വരുത്തുന്നു ....!!!
(cp)
ഒരു കള്ള കഥ
കേട്ട കഥയാ .....കഥയോ സത്യമോ എന്നറിയില്ല .....
ഞങ്ങടെ നാട്ടില്‍ കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപെടുന്ന
ഒരു അമ്മാവന്‍ ഉണ്ടായിരുന്നു ...
പുള്ളീടെ യദാര്‍ത്ഥ പേര് വീട്ടുകാര്‍ക്ക് അല്ലാതെ ആര്‍ക്കും അറിയില്ല എന്ന് തോനുന്നു
കണ്ണന്‍ എന്ന പേരിനു പിന്നിലും ഒരു കഥയുണ്ട് .
പുള്ളി എന്തിനെ നോക്കി പറഞ്ഞാലും അതിന്റെ കാര്യം കട്ടപുക ...
കേട്ടിട്ടില്ലേ "കണ്ണ് വയ്ക്കാതെടെ "ആ 'കണ്ണ് ' അത് തന്നെ സംഭവം .
അങ്ങനെ ഒരിക്കല്‍ ഞാന്‍...
(അമ്പലത്തി പറ തളിക്കാന്‍ അല്ലാതെ നെല്ല് കൈ കൊണ്ട് തൊടാത്ത ഞാനും ഒരു കൃഷിക്കാരന്‍ ആവുകയാണ് ..ക്ഷമിക്കുക )
അങ്ങനെ ഞാനും കുറെ നെല്ല് വിതച്ചു .....
(പുഞ്ച പാടത് റബ്ബര്‍ വാഴാത്തത് കൊണ്ട് മാത്രം )
അത് വളര്‍ന്നു കതിരിട്ടു കൂടെ...
നെല്ലിനേക്കാള്‍ ഉയരത്തില്‍ കളകളും .
അപ്പോഴാണ് എനിക്കൊരു ബുദ്ധി തോനിയത്
"കച്ചി കെട്ടാന്‍ വള്ളി കച്ചിയില്‍ നിന്ന് " എന്ന് പറയും പോലെ
നമ്മുടെ കണ്ണന്‍ അമ്മാവനെ കൊണ്ട് കളകളെ ഒന്ന് പുകഴ്ത്തി പറയിചാലോ എന്ന്
(രണ്ടു ദിവസത്തെ ജോലി കൂലിയും ലാഭം ).
അമ്മാവനെ കണ്ടു കാര്യം പറഞ്ഞു
"നിനക്ക് ഒരു ഉപകാരം ഉള്ള കാര്യമല്ലേ വരാടാ "
എന്ന് അമ്മാവനും .
അങ്ങനെ ആ സുദിനം വന്നെത്തി ഞാനും അമ്മാവനും കൂടി
പാടത്തെത്തി അമ്മാവന്‍ ആകെ മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ചു
എനിക്ക് ആകാംഷ അടക്കാന്‍ വയ്യാത്ത അവസ്ഥയിലും....!!!!
എല്ലാം പരഞ്ഞുറപ്പിച്ചതാണ്......
അമ്മാവന്‍ എന്ത് പറയുമോ എന്തോ ...!!!
അവസാനം എന്റെ സര്‍വ കണക്ക് കൂട്ടലുകളും തെറ്റിച്ചു
കൊണ്ട് അമ്മാവന്‍ ഒറ്റ പറച്ചില്‍ ........
"ജയേഷേ ഇത്രേം കളകള്‍ ഉണ്ടെങ്കിലും
അതിനിടയില്‍ നില്‍ക്കുന്ന നിന്റെ നെല്ലിന്റെ
ആ
തിളക്കം കണ്ടോ അതാടാ നിന്റെ ഭാഗ്യം"..ഭാഗ്യമോ ഭാഗ്യദോഷമോ ...ഒന്നും
പറഞ്ഞില്ല ഞാന്‍ ...എന്ത് പറയാന്‍ വരാനുള്ളത് വഴീല്‍ തങ്ങില്ല
എന്നല്ലേ...................... .............................
നിസ്സഹായതയുടെ നെടുവീര്‍പ്പുകള്‍ ....
"സുനിയേ ....സമയം എന്തായി ....."
"പോടാ പന്ന ൧൪൫൫@൪൮൨൮൭@൪൪൫......"
പലര്‍ക്കും ഇതൊരു ഹോബി ആണ് ....!!
ഞാന്‍ പറയാം സുനിലിനെ പറ്റി.....
കുഞ്ഞും നാളില്‍ അലൂമിനിയം പെട്ടിയും തൂക്കി അക്ഷരലോകത്തെക്കുള്ള
യാത്രയിലെ എന്റെ സന്തത സഹചാരി . നാട്ടില്‍ മീന്‍ കച്ചവടം നടത്തുന്ന
സുലൈമാന്‍ ഇക്കയുടെ രണ്ടു മക്കളില്‍ മൂത്തവന്‍ പതിവാകുന്ന കുടുംബ കലഹമോ
....പാരമ്പര്യമോ ....മൂന്നാം ക്ലാസ്സ് മുതല്‍ അവനില്‍ ചെറിയ മാറ്റങ്ങള്‍
വന്നു തുടങ്ങി ...വീണ്ടും പിച്ചവച്ചു നടക്കുന്ന കാലത്തേക്ക് അവന്റെ മനസ്സ്
തിരികെ പോകാന്‍ തുടങ്ങി .അവന്‍ സ്കൂളില്‍ വരാതായി ഊര് ചുറ്റുന്ന
കന്നിന്‍കൂട്ടങ്ങളെയും ...താറാവുകളെയും അവന്‍ പ്രണയിച്ചു തുടങ്ങി
.അവര്‍ക്കൊക്കെ അവനൊരു സഹായി ആയി മാറി .ഒരു വേള സമൂഹത്തിനു കളിയാക്കി
ചിരിക്കാന്‍ ഒരു കഥാപാത്രം കൂടി .
ഒരു സുഹൃത്തിന്റെ പെങ്ങളുടെ
കല്യാണ തലേന്ന് 'തേങ്ങാ തിരുംഗലും പിഴിയലും അല്‍പ സ്വോല്‍പം ചീട്ടു കളിയും
ഒക്കെയായി കൂടിയപ്പോ അവിടെയും അവന്‍ ഉണ്ടായിരുന്നു .അവിടെ ഉള്ളവരില്‍ ഭൂരി
ഭാഗവും അവനെ പ്രകോപിപ്പിക്കുന്നു .അവന്‍ തിരികെ വിളിക്കുന്ന തെറി
വിളികള്‍ കേട്ട് ആര്‍ത്തു ചിരിക്കുന്നു .ആരെന്തു പറഞ്ഞാലും തിരികെ തെറി .
എനിക്കെന്തോ ഒരു വിഷമം ഞാന്‍ അവരെ ശകാരത്തിന്റെ ഭാഷയില്‍ നെശീതമായി വിമര്‍ശിച്ചു ..
എന്നോടുള്ള ബഹുമാനമോ എന്തോ അവര്‍ കലാപരിപാടി നിര്‍ത്തി .
സുനീലെ എന്ന് വിളിച്ചാല്‍ പോലും തിരികെ തെറി വിളിക്കുന്ന ഒരു മാനസിക
അവസ്ഥയില്‍ ആയിരുന്നു അവനപ്പോള്‍ .മനസ്സില്‍ അല്പം പേടി ഉണ്ടെങ്കിലും ഞാന്‍
അവനെ സമീപിച്ചു അവന്‍ എന്നെ തിരികെ തെറി വിളിച്ചാല്‍ കൂക്ക് വിളികള്‍
ഉറപ്പ് .എന്തായാലും വരുന്നത് വരട്ടെ ഞാന്‍ അടുത്ത് ചെന്നുഞാന്‍ ചോദിച്ച
കുഷലങ്ങള്‍ക്ക് അവന്‍ സഭ്യമായ ഭാഷയില്‍ തന്നെ മറുപടി നാല്കി ..
അപ്പോള്‍ അവന്‍ തിരിച്ചറിയുന്നുണ്ട് .....!!!
നമ്മുടെ ഓരോ പ്രകോപനവും അവന്റെ മനസ്സില്‍ വരുത്തുന്ന മുറിവുകള്‍ ആവാം തെറികള്‍ ആയി പുറത്തു വരിക ..അല്ലെ ...???
പ്രിയരേ സമനില തെറ്റി അലഞ്ഞു നടക്കുന്ന ജന്മങ്ങളെ അല്പനേരത്തെ നേരം
പോക്കിന് വേണ്ടി പ്രകൊപിപ്പിക്കുന്നവര്‍ ഒന്നോര്‍ക്കുക അവന്റെ ഉള്ളിലെ
തേങ്ങലുകള്‍ ആവാം പ്രകോപനങ്ങള്‍ ആയി തിരികെ വരുന്നത് .നാളെ നമുക്കും ഇതേ
അവസ്ഥ വരായ്കയില്ല ..
അവരെ വെറുതെ വിട്ടേക്കൂ .......
സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക ......
------------------------------ ------------------------------ ---
------------------------------ ------------------------------ ---
ഇതൊരു അനുഭവ കഥയാണ്. നമ്മളില്‍ പലരുടെയും കണ്മുന്നില്‍ അരങ്ങേറുന്ന ഒരു
യാഥാര്‍ത്ഥ്യം ഒരു പക്ഷെ നമ്മളില്‍ ചിലരും ഇതില്‍ ആനന്ദം
കണ്ടെത്തുന്നുണ്ടാവാം..
ചില വേറിട്ട ചിന്തകള്‍
ചിന്തിച്ചിട്ടുണ്ടോ .....
നമ്മുടെ സമൂഹത്തിനു വന്ന മൂല്യച്ചുതികളെ പറ്റി.പീഡനങ്ങളും കൊലപാതങ്ങളും
നടക്കുമ്പോള്‍ മാത്രം വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ചാനല്‍ചര്‍ച്ചകള്‍ പോലെ
ഘോര ഘോരം നമ്മളും ചര്‍ച്ചകള്‍ നടത്തുന്നു ...ഓര്‍ക്കുന്നു ..
നാം
കാലത്തെ പിന്നിലാക്കി ഒരുപാട് മുന്നിലേക്ക് പോകപെട്ടിരിക്കുന്നു.അല്പം
പുറകിലേക്ക് പോയി നമുക്കൊന്ന് ചിന്തിച്ചു നോക്കാം .........
നിലത്ത്തെഴുതില്‍ നിന്ന് തന്നെ തുടങ്ങാം .മണ്ണിന്റെ മണമുള്ള ഓര്‍മ്മകള്‍
.ഒരു കയ്യില്‍ ചിരട്ടയില്‍ മണലും മറുകയ്യില്‍ പനയോലയുമായി ആദ്യാക്ഷരങ്ങളുടെ
മാധുര്യം നുകരാനുള്ള ആ യാത്രകളിലെ സാഹോദര്യവും ..ചെടിതുമ്പും പിച്ചിയും
പുല്‍പരപ്പുകളിലെ മഞ്ഞു തുള്ളികള്‍ തട്ടി തെറിപ്പിച്ചു കൊണ്ടുമുള്ള ആ
യാത്രകളുടെ സുഖമുണ്ടോ ഇന്നത്തെ ''educational inistution bus"കള്‍ക്കും
'എണ്ണം' നോക്കാതെ 'വണ്ണ'മാണ് പ്രദാനം എന്ന് തോനിപ്പിക്കുമാര് കുട്ടികളെ
കുത്തി നിറച്ച ഓട്ടോരിക്ഷകള്‍ക്കും .
അന്ന് ആശാന്‍ എന്നാല്‍
ഭയമായിരുന്നു ,ഭക്തിയായിരുന്നു ബഹുമാനമായിരുന്നു (ആശാനും ).അതിനുശേഷം
ആശാന്‍ പള്ളികൂടങ്ങള്‍ അംഗന വാടികള്‍ക്ക് വഴി മാറി .സത്യത്തില്‍ നാം
പ്രകൃതി ചൂഷണം അവിടെ അല്ലെ തുടങ്ങിയത് .പൂഴി മണ്ണിനു പകരം കല്ല് വെട്ടി
എടുക്കുന്ന സ്ലെട്ടുകളും പെന്സിലുകളും സ്ഥാനം പിടിച്ചു തുടങ്ങി .
മാതൃ വാല്സല്യതിന്റെയും സാഹോടര്യത്‌ിന്റെയും ഉദാത്ത മാതൃകകള്‍ ആയിരുനില്ലേ ഈ
അംഗന വാടികളും. ആശാന്‍ പള്ളികൂടങ്ങളെ ഒരല്പം പുച്ഛത്തോടെ നോക്കി 'ഒന്ന്
ചീഞാലെ മറ്റൊന്നിനു വളമാകൂ' എന്ന് ചൊല്ലി പഠിപ്പിക്കുമ്പോള്‍ അംഗന വാടി
എന്തെ കണ്ടില്ല ആശാന്‍ പള്ളികൂടങ്ങളുടെ മുഖത്ത് വിരിഞ്ഞ 'ഇന്ന് ഞാന്‍ നാളെ
നീ ' എന്ന പഴമൊഴി .
ഇന്ന് അംഗനവാടികള്‍ക്കും പഴയ ആരവങ്ങളില്ല
,ആര്‍പ്പുവിളികള്‍ ഇല്ല .ജനല്‍ പാളികളിലെ നിറം മങ്ങിയ കടലാസു പൂക്കള്‍
ക്കും വാതില്‍ പാളിയിലെ കുട്ടിത്വം വിട്ടു മാറാത്ത സ്വാഗതത്തിനും പണ്ടത്തെ
അത്ര ശക്തി ഇല്ല .
പണ്ട് സിനിമകളില്‍' 'മരം' ചുറ്റി പ്രേമം
ആയിരുന്നു ഇന്ന്' മരം' 'മനുഷ്യന്' വഴി മാറി കൊടുത്തിരിക്കുന്നു . ഇന്നു
പ്രണയത്തിന്റെ രതി ചിന്തകള്‍ മനകണ്ണില്‍ നിന്ന് മൊബൈല്‍ ക്യാമറകള്‍ക്ക് വഴി
മാറുന്നു .താലി ചരടും ചാരിത്ര്യവുമൊക്കെ ഏതോ മത വിഭാഗത്തിന്റെ 'പേരില്‍
കൂട്ടി കരമടച്ച' രസീതുകള്‍ ആയിരിക്കുന്നു .
ബോഇലെര്‍ കോഴികള്‍ക്ക് ഹോര്‍മോണ്‍ എന്നപോലെ പിഞ്ചിളം മനസ്സുകളില്‍ ആംഗലെയം കുത്തി വയ്ക്കപെടുന്നു .
ലോകത്തിലെ സംസ്കാര സമ്പന്നര്‍ ഭാരതീയ തത്വ ചിന്തകളെയും ചികിത്സാ
രീതികളെയും കുറിച്ച് പഠനം നടത്തി അതിലെ 'നന്മകള്‍'' കണ്ടെത്തും വരെ നമുക്ക്
കാത്തിരിക്കാം .. അല്ലേ ...
വാല്‍ : ലൈഗികത തെരുവില്‍ വയ്ക്കാന്‍
തിടുക്കപെട്ടു നടക്കുന്നവരേ ...ഒന്നോര്‍ക്കുക ..കേവലം തീന്‍ മേശകള്‍ക്ക്
മാത്രമായി ജനിക്ക പെടുന്ന മുട്ടനാടുകളുടെ അവസ്ഥ നാളെ നമ്മുടെ പുരുഷ
..വര്‍ഗത്തിന് ഉണ്ടാകാതിരിക്കട്ടെ ......
തത്തമ്മേ പൂച്ച പൂച്ച
എല്ലാവരെയും പോലെ
കുട്ടിക്കാലത്ത് എന്‍റെയും ഒരു കൗതുകമായിരുന്നു ....അല്ല ആഗ്രഹമായിരുന്നു
എനിക്ക് സ്വന്തമായി സംസാരിക്കുന്ന ഒരു തത്തമ്മ വേണം എന്നത്
....കൂട്ടുകാര്‍ക്കിടയില്‍ കേമനാവാന്‍ വേണ്ടിയാണോ അതോ തത്തമ്മയെ കൊണ്ട്
'തത്തമ്മേ പൂച്ച പൂച്ച ' എന്ന് പറയിക്കാന്‍ വേണ്ടിയാണോ എന്ന് അറിയില്ല
...... അതൊരു വാശിയായി മാറിയപ്പോള്‍ നാട്ടിലെ തെങ്ങിന്‍ തോപ്പുകളില്‍
പൊത്തും അതില്‍ തത്ത കുഞ്ഞുങ്ങളെയും തപ്പി എന്‍റെ സന്തോഷം മാത്രം നോക്കി
,തത്തയുടെ ദുഃഖം ചിന്തിക്കാത്ത എന്‍റെ വീട്ടുകാര്‍ കുറെ അലഞ്ഞു
....കിട്ടിയില്ല ....ബസ് യാത്രകള്‍ക്കിടയില്‍ വഴിയോരത്തെ തമിഴന്‍റെ വട്ട
കൂട്ടില്‍ ചിറകടിച്ചു കരയുന്ന വിലയിട്ട തത്തകള്‍ ഒരു ഡബിള്‍ ബെല്ലിന്‍റെ
അകലത്തില്‍ എന്‍റെ കാഴ്ചകളില്‍ നിന്ന് മറയും മുന്‍പേ കിട്ടാത്ത വാശിയില്‍
കരയുന്ന കണ്ണുനീര്‍ അതിനെ മറച്ചിരുന്നു ....... പിന്നീട് അതൊരു സ്വപ്നമായി
മാത്രം എന്‍റെ ആഗ്രഹങ്ങളുടെ പട്ടികയില്‍ അടിത്തട്ടിലേക്ക് പോയി .....
പക്ഷെ ഇന്ന് അഴികള്‍ക്ക് പിന്നില്‍ നിന്ന് വിശപ്പിന്‍റെ വിളിയകറ്റാന്‍ വേണ്ടി മനുഷ്യന്‍റെ ക്രൂരതയ്ക്ക് വഴങ്ങി പറയുന്നത് എന്തെനറിയാതെ നേരമ്പോക്കിനു പാത്രമാകുന്ന ഈ പഞ്ച വര്‍ണ്ണകിളിയുടെ കൊഞ്ചല്‍ , കേമഭാവത്തില്‍ ആളുകള്‍ ആസ്വിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നും ..... 'ബന്ധൂര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ' .....
എങ്കിലും പ്രകൃതിയോടും പക്ഷി മൃഗാദികളോടുമുള്ള എന്‍റെ കൗതുകം കൊണ്ടാകാം എന്‍റെ ജോലി സ്ഥലത്ത് , ഗ്രാമീണ ഭംഗിയും , തത്ത ,മൈന ,അണ്ണാന്‍ പ്രാവ് തുടങ്ങിയ ഓമനത്വം നിറഞ്ഞ കുട്ടിക്കാല കൗതുകങ്ങള്‍ കൊണ്ട് സമൃദ്ധവുമായത് .......!!!
വിതയ്ക്കുകയും കൊയ്യുകയും ചെയ്യാതെ വയറ് നിറയ്ക്കാന്‍ ഈശ്വരന്‍ നല്‍കിയ പക്ഷിയുടെ സ്വാതന്ത്ര്യത്തെ കേവലം നേരമ്പോക്കിന്റെ അഴികളില്‍ അടച്ച് ആസ്വദിക്കുന്നവരേ .... പ്രാണന്റെ ശാപം ഏല്‍ക്കാതിരിക്കാന്‍ ഞാനും നിങ്ങള്ക്ക് വേണ്ടി പ്രാര്‍ഥിക്കാം ....!!!!!!
പക്ഷെ ഇന്ന് അഴികള്‍ക്ക് പിന്നില്‍ നിന്ന് വിശപ്പിന്‍റെ വിളിയകറ്റാന്‍ വേണ്ടി മനുഷ്യന്‍റെ ക്രൂരതയ്ക്ക് വഴങ്ങി പറയുന്നത് എന്തെനറിയാതെ നേരമ്പോക്കിനു പാത്രമാകുന്ന ഈ പഞ്ച വര്‍ണ്ണകിളിയുടെ കൊഞ്ചല്‍ , കേമഭാവത്തില്‍ ആളുകള്‍ ആസ്വിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നും ..... 'ബന്ധൂര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ' .....
എങ്കിലും പ്രകൃതിയോടും പക്ഷി മൃഗാദികളോടുമുള്ള എന്‍റെ കൗതുകം കൊണ്ടാകാം എന്‍റെ ജോലി സ്ഥലത്ത് , ഗ്രാമീണ ഭംഗിയും , തത്ത ,മൈന ,അണ്ണാന്‍ പ്രാവ് തുടങ്ങിയ ഓമനത്വം നിറഞ്ഞ കുട്ടിക്കാല കൗതുകങ്ങള്‍ കൊണ്ട് സമൃദ്ധവുമായത് .......!!!
വിതയ്ക്കുകയും കൊയ്യുകയും ചെയ്യാതെ വയറ് നിറയ്ക്കാന്‍ ഈശ്വരന്‍ നല്‍കിയ പക്ഷിയുടെ സ്വാതന്ത്ര്യത്തെ കേവലം നേരമ്പോക്കിന്റെ അഴികളില്‍ അടച്ച് ആസ്വദിക്കുന്നവരേ .... പ്രാണന്റെ ശാപം ഏല്‍ക്കാതിരിക്കാന്‍ ഞാനും നിങ്ങള്ക്ക് വേണ്ടി പ്രാര്‍ഥിക്കാം ....!!!!!!
പ്രണയം
ഒരു
പ്ലാസ്ടിക് പൂവിലൂടെ തുടങ്ങിയ പ്രണയം ...എന്റെ കണ്ണിലെ സംശയം കണ്ടിട്ടോ
എന്തോ അവള്‍ പറഞ്ഞു "നമ്മുടെ പ്രണയം മരണത്തെയും അതി ജീവിക്കട്ടെ
"(ചിരിക്കാന്‍ വരട്ടെ ). ഞാന്‍ ആ പൂവ് വീടിന്റെ ഹൃദയ ഭാഗത്തും അതിന്റെ ഒരു
ഫോട്ടോ കോപ്പി എന്റെ ഹൃദയത്തിലും സൂക്ഷിച്ചു ......
അന്ന് മുതല്‍
എന്റെ സ്വൊപ്നങ്ങളില്‍ നന്ദനം ,നിവേദ്യം 'നിറം തുടങ്ങിയ സിനിമകള്‍ ചേക്കേറി
തുടങ്ങി . അല്ല ..!! ഞാനായിരുന്നു അതിലെ നായകന്‍..../ അഭിനയിക്കാന്‍
തുടങ്ങി ഇന്നു തന്നെ പറയാം. വില്ലന്റെ കൈകളില്‍ നിന്ന് നായികയെ
രക്ഷിക്കുന്ന രംഗങ്ങള്‍ക്ക് എന്റെ കൈയ്യടിയുടെ ശക്തി കൂടി (ഈ പ്രണയത്തിന്റെ
ഒരു കാര്യം ) .അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി...........
ഇന്ന്...കാശ്മീരിന്റെ താഴ്വരയിലെ ഏതോ ഒരു ക്യാമ്പിലെ ഒരു കൊട്ടാരത്തിന്റെ
അകത്തളത്തില്‍, മാറ്പിളര്‍ക്കുന്ന വെടിയുണ്ടകളുടെ വളക്കൂറില്‍ അവള്‍ ഒരു
ചെടി നട്ടു. അതില്‍ വിരിയുന്ന പൂവിന് വഞ്ചനയുടെ മണവും
ചതിയുടെ നിറവും ഉണ്ടാകാതിരിക്കട്ടെ . ജീവനും പ്രാണനും ഇല്ലാത്ത ഒരു പൂവിന്
വേണ്ടി ആയിരുന്നു ഞാന്‍ വര്‍ഷങ്ങള്‍ പാഴാക്കിയതെന്നു അറിയാന്‍ വൈകി പോയി
അപ്പോഴും തോല്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു ...ഞാന്‍ ഒരു സുന്ദരിയെ
കണ്ടെത്തി .കാമുകന്റെ കുപ്പായം വീണ്ടും എടുത്തണിഞ്ഞു ...ഒരു 'ചാലക്കുടി
'ക്കാരനും 'ഓച്ചിറ'ക്കാരനും മത്സരിച്ചു പ്രണയ ലേഖനം കൊടുത്തിട്ടും അവള്‍
ഒന്ന് ചിരിച്ചെങ്കിലും കാണിച്ചത് കള്ളപണതിന്റെ കുത്തൊഴുക്കില്‍ രാജ്യം
പിടിച്ചടക്കാന്‍ ശ്രെമിക്കുന്ന (ഹേയ് അതൊക്കെ അസൂയക്കാര്‍ വെറുതെ
പറയുന്നതാ ) ' കരുനാഗപള്ളി 'കാരനോട് മാത്രം ...ഞാനും ഒന്ന് മുട്ടി നോക്കി
..അവള്‍ പറഞ്ഞു "നിന്നെ എനിക്ക് ഇഷ്ടമോക്കെയാണ് ..പക്ഷെ നിന്റെ അമ്മയെ
ഓര്‍ക്കുമ്പോള്‍ എനിക്ക് പേടി ആകുന്നു "....അങ്ങനെ അതും പോയി
ഞാന്‍ ഇന്നു സിനിമകള്‍ കാണാറില്ല ..കമിതാക്കളെ കാണുമ്പോള്‍ ചെറുതായി
പുച്ഛം(അതോ അസൂയയോ ) കാട്ടാന്‍ ശ്രെമിക്കാറുണ്ട്. മദിച്ച ചിന്തകള്‍
കാടുകയറിയപ്പോള്‍ പ്രകൃതിയോട് ഇണങ്ങി തന്നെ ഞാനും ഒരു ധീരന്‍ ആകാന്‍
ശ്രെമിച്ചു.(പക്ഷെ ആ ഒതളലങ്ങയും രാസ വളത്തിന്റെ 'തനിക്കൊണം' കാണിച്ചു )
എല്ലാരോടും എന്ന പോലെ "ജീവിച്ചു കാണിക്കനമെടാ" എന്ന് എന്നോട് പറയാനും
ആളുകള്‍ ഉണ്ടായി
വിരസമായ വേളകളില്‍ എപ്പോഴോ ഞാനും വന്ന വഴി
മറക്കുന്ന ശരാശരി മലയാളിയെ പോലെ 'ഓര്കുട്ടിനെ' ചവിട്ടി തള്ളി ഫേസ്
ബുക്കിന്റെ മായിക വലയത്തിലേക്ക് ..
ബോറടിച്ചു തുടങ്ങി അല്ലെ .......???? നിര്‍ത്തി ...!!!
അന്ന് മുതല്‍ എന്റെ സ്വൊപ്നങ്ങളില്‍ നന്ദനം ,നിവേദ്യം 'നിറം തുടങ്ങിയ സിനിമകള്‍ ചേക്കേറി തുടങ്ങി . അല്ല ..!! ഞാനായിരുന്നു അതിലെ നായകന്‍..../ അഭിനയിക്കാന്‍ തുടങ്ങി ഇന്നു തന്നെ പറയാം. വില്ലന്റെ കൈകളില്‍ നിന്ന് നായികയെ രക്ഷിക്കുന്ന രംഗങ്ങള്‍ക്ക് എന്റെ കൈയ്യടിയുടെ ശക്തി കൂടി (ഈ പ്രണയത്തിന്റെ ഒരു കാര്യം ) .അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി...........
ഇന്ന്...കാശ്മീരിന്റെ താഴ്വരയിലെ ഏതോ ഒരു ക്യാമ്പിലെ ഒരു കൊട്ടാരത്തിന്റെ അകത്തളത്തില്‍, മാറ്പിളര്‍ക്കുന്ന വെടിയുണ്ടകളുടെ വളക്കൂറില്‍ അവള്‍ ഒരു ചെടി നട്ടു. അതില്‍ വിരിയുന്ന പൂവിന് വഞ്ചനയുടെ മണവും ചതിയുടെ നിറവും ഉണ്ടാകാതിരിക്കട്ടെ . ജീവനും പ്രാണനും ഇല്ലാത്ത ഒരു പൂവിന് വേണ്ടി ആയിരുന്നു ഞാന്‍ വര്‍ഷങ്ങള്‍ പാഴാക്കിയതെന്നു അറിയാന്‍ വൈകി പോയി
അപ്പോഴും തോല്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു ...ഞാന്‍ ഒരു സുന്ദരിയെ കണ്ടെത്തി .കാമുകന്റെ കുപ്പായം വീണ്ടും എടുത്തണിഞ്ഞു ...ഒരു 'ചാലക്കുടി 'ക്കാരനും 'ഓച്ചിറ'ക്കാരനും മത്സരിച്ചു പ്രണയ ലേഖനം കൊടുത്തിട്ടും അവള്‍ ഒന്ന് ചിരിച്ചെങ്കിലും കാണിച്ചത് കള്ളപണതിന്റെ കുത്തൊഴുക്കില്‍ രാജ്യം പിടിച്ചടക്കാന്‍ ശ്രെമിക്കുന്ന (ഹേയ് അതൊക്കെ അസൂയക്കാര്‍ വെറുതെ പറയുന്നതാ ) ' കരുനാഗപള്ളി 'കാരനോട് മാത്രം ...ഞാനും ഒന്ന് മുട്ടി നോക്കി ..അവള്‍ പറഞ്ഞു "നിന്നെ എനിക്ക് ഇഷ്ടമോക്കെയാണ് ..പക്ഷെ നിന്റെ അമ്മയെ ഓര്‍ക്കുമ്പോള്‍ എനിക്ക് പേടി ആകുന്നു "....അങ്ങനെ അതും പോയി
ഞാന്‍ ഇന്നു സിനിമകള്‍ കാണാറില്ല ..കമിതാക്കളെ കാണുമ്പോള്‍ ചെറുതായി പുച്ഛം(അതോ അസൂയയോ ) കാട്ടാന്‍ ശ്രെമിക്കാറുണ്ട്. മദിച്ച ചിന്തകള്‍ കാടുകയറിയപ്പോള്‍ പ്രകൃതിയോട് ഇണങ്ങി തന്നെ ഞാനും ഒരു ധീരന്‍ ആകാന്‍ ശ്രെമിച്ചു.(പക്ഷെ ആ ഒതളലങ്ങയും രാസ വളത്തിന്റെ 'തനിക്കൊണം' കാണിച്ചു ) എല്ലാരോടും എന്ന പോലെ "ജീവിച്ചു കാണിക്കനമെടാ" എന്ന് എന്നോട് പറയാനും ആളുകള്‍ ഉണ്ടായി
വിരസമായ വേളകളില്‍ എപ്പോഴോ ഞാനും വന്ന വഴി മറക്കുന്ന ശരാശരി മലയാളിയെ പോലെ 'ഓര്കുട്ടിനെ' ചവിട്ടി തള്ളി ഫേസ് ബുക്കിന്റെ മായിക വലയത്തിലേക്ക് ..
ബോറടിച്ചു തുടങ്ങി അല്ലെ .......???? നിര്‍ത്തി ...!!!
വര കാലം
ചന്ദന
തോപ്പ് ഐ .ടി .ഐ .യില്‍ 'വര' പഠിക്കുന്ന കാലം ഇടവേള സമയത്ത് റയില്‍ വേ
പുറമ്പോക്കില്‍ പ്രവര്‍ത്തിക്കുന്ന 5 സ്റ്റാര്‍ ഹോട്ടല്‍ ആയ സിന്ധൂ
ഹോട്ടലില്‍ break fast നു പോകുന്ന പതിവുണ്ട് ..ഞാന്‍ കൊല്ലം അയത്തില്‍
സ്വോദേശി മനു കൊട്ടാരക്കര ക്കാരന്‍ അരുണ്‍ ജിത് .പനയം ജോന്സണ്‍ ..തുടങ്ങി
ആകെ ബാച്ചിലെ പതിനാലു പേരില്‍ പകുതിയും കൂടെ കാണും ..അങ്ങനെ ഒരുനാള്‍ചായ
കുടിക്കിടയില്‍ അടുപ്പിലെ പുക പോരാഞ്ഞിട്ടോ എന്തോ ..കൂട്ടത്തില്‍ ഒരുവന്‍
"അണ്ണാ ഒരു സിസര്‍ "കടക്കാരന്‍ അണ്ണന്‍ ഒരു നോട്ടം ..(ഒരു സീരെട്ടൊക്കെ
എടുത്തു പോക്കാറായോ എന്ന് ആത്മഗതം )..അണ്ണന്റെ ആത്മഗതം മനസ്സിലാക്കിയിട്ടോ
എന്തോ അവന്‍ രജനി സ്റ്റൈലില്‍ ഒരു 'കത്തീരും' ...ഒരു 'വലിയും' മൂക്കില്‍
കൂടി ...പുറത്തേക്കു വിട്ടു കൊണ്ട് ഒരു 'വെല്ലു വിളിയും' ...ആരേലും ഒന്ടോടാ
...???...വെല്ലുവിളി ഏറ്റെടുത്ത വലിക്കാര്‍ ഒക്കെ ചുമച്ചു
തോപ്പിയിട്ടിരിക്കുന്ന വേളയില്‍ ...അത് വരെ സിഗേരെട്റ്റ് കൈ കൊണ്ട്
തൊട്ടിട്ടില്ലാത്ത ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്തു ..വിജയിക്കുകേം ചെയ്തു
...അതുവരെ ഒരു mr:clean ആയിരുന്ന എന്നെ നോക്കി ലവന്മാര്ടെ ഒരു പറച്ചില്‍
"നീ ആളു കൊള്ലാമല്ലോടെ വല്യ വലിക്കാരാന്‍ തന്നെ' ..!!!(വാല്‍കഷണം :
മൂക്കില്‍ കൂടി പുക വിടുന്നത് ഒരു വല്യ കാര്യമല്ലായിരിക്കാം പക്ഷെ
അന്നെനിക്ക് വയസ്സ് ...16...പിന്നെ ഒരു പാട് പരീക്ഷണങ്ങല്‍ക്കിടയിലും
ഇപ്പഴും പിടി തരാതെ നടക്കുന്നു ..നമ്മടെ സീരെട്ടു ...പഹയനോട് ഞാന്‍
പിണക്കമാ ...ഇതു വരെ പിടി തരഞ്ഞതിനു ....അന്നും ഇന്നും വലിക്കാരന്‍
അല്ലെന്നു ബോധ്യപ്പെടുത്തി കൊണ്ട് ഒരു കാര്യം കൂടി പറയട്ടെ .
കണ്ടതും കേട്ടതും ....!!!
കണ്ടതും കേട്ടതും ....!!!
--------------------------------
നല്ലൊരു സുഹൃത്ത് ബന്ധം തുടങ്ങാന്‍ ....
സല്സ്വോഭാവം,പണം ,സൌന്ദര്യം ,കുടുംബ മഹിമ ......!!!
ഹേയ് അതൊക്കെ പണ്ട് ......!!!
ഇപ്പോഴോ........????
ഒരു ഫുള്ളും രണ്ടു ഗ്ലാസും ...അല്പം വെള്ളവും ...!!
Subscribe to:
Posts (Atom)