എല്ലാവരെയും പോലെ
കുട്ടിക്കാലത്ത് എന്‍റെയും ഒരു കൗതുകമായിരുന്നു ....അല്ല ആഗ്രഹമായിരുന്നു
എനിക്ക് സ്വന്തമായി സംസാരിക്കുന്ന ഒരു തത്തമ്മ വേണം എന്നത്
....കൂട്ടുകാര്‍ക്കിടയില്‍ കേമനാവാന്‍ വേണ്ടിയാണോ അതോ തത്തമ്മയെ കൊണ്ട്
'തത്തമ്മേ പൂച്ച പൂച്ച ' എന്ന് പറയിക്കാന്‍ വേണ്ടിയാണോ എന്ന് അറിയില്ല
...... അതൊരു വാശിയായി മാറിയപ്പോള്‍ നാട്ടിലെ തെങ്ങിന്‍ തോപ്പുകളില്‍
പൊത്തും അതില്‍ തത്ത കുഞ്ഞുങ്ങളെയും തപ്പി എന്‍റെ സന്തോഷം മാത്രം നോക്കി
,തത്തയുടെ ദുഃഖം ചിന്തിക്കാത്ത എന്‍റെ വീട്ടുകാര്‍ കുറെ അലഞ്ഞു
....കിട്ടിയില്ല ....ബസ് യാത്രകള്‍ക്കിടയില്‍ വഴിയോരത്തെ തമിഴന്‍റെ വട്ട
കൂട്ടില്‍ ചിറകടിച്ചു കരയുന്ന വിലയിട്ട തത്തകള്‍ ഒരു ഡബിള്‍ ബെല്ലിന്‍റെ
അകലത്തില്‍ എന്‍റെ കാഴ്ചകളില്‍ നിന്ന് മറയും മുന്‍പേ കിട്ടാത്ത വാശിയില്‍
കരയുന്ന കണ്ണുനീര്‍ അതിനെ മറച്ചിരുന്നു ....... പിന്നീട് അതൊരു സ്വപ്നമായി
മാത്രം എന്‍റെ ആഗ്രഹങ്ങളുടെ പട്ടികയില്‍ അടിത്തട്ടിലേക്ക് പോയി .....
പക്ഷെ ഇന്ന് അഴികള്‍ക്ക് പിന്നില്‍ നിന്ന് വിശപ്പിന്‍റെ വിളിയകറ്റാന്‍ വേണ്ടി മനുഷ്യന്‍റെ ക്രൂരതയ്ക്ക് വഴങ്ങി പറയുന്നത് എന്തെനറിയാതെ നേരമ്പോക്കിനു പാത്രമാകുന്ന ഈ പഞ്ച വര്‍ണ്ണകിളിയുടെ കൊഞ്ചല്‍ , കേമഭാവത്തില്‍ ആളുകള്‍ ആസ്വിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നും ..... 'ബന്ധൂര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ' .....
എങ്കിലും പ്രകൃതിയോടും പക്ഷി മൃഗാദികളോടുമുള്ള എന്‍റെ കൗതുകം കൊണ്ടാകാം എന്‍റെ ജോലി സ്ഥലത്ത് , ഗ്രാമീണ ഭംഗിയും , തത്ത ,മൈന ,അണ്ണാന്‍ പ്രാവ് തുടങ്ങിയ ഓമനത്വം നിറഞ്ഞ കുട്ടിക്കാല കൗതുകങ്ങള്‍ കൊണ്ട് സമൃദ്ധവുമായത് .......!!!
വിതയ്ക്കുകയും കൊയ്യുകയും ചെയ്യാതെ വയറ് നിറയ്ക്കാന്‍ ഈശ്വരന്‍ നല്‍കിയ പക്ഷിയുടെ സ്വാതന്ത്ര്യത്തെ കേവലം നേരമ്പോക്കിന്റെ അഴികളില്‍ അടച്ച് ആസ്വദിക്കുന്നവരേ .... പ്രാണന്റെ ശാപം ഏല്‍ക്കാതിരിക്കാന്‍ ഞാനും നിങ്ങള്ക്ക് വേണ്ടി പ്രാര്‍ഥിക്കാം ....!!!!!!

No comments:
Post a Comment