Thursday, May 24, 2012

ജനാതിപത്യം മാറി വാഹനാധിപത്യം ശ്വാശ്വത പരിഹാരം ..ഞങ്ങള്‍ പക്കല്‍ .!!!


പൊതു ജനം മണ്ടന്മാരാന്നു പിന്നെയും പിന്നെയും തെളിയിക്കുകയാണല്ലോ
ഈശ്വരാ ...!!!
വ്യായാമ കുറവ് മൂലം ആശൂപത്രികളില്‍
സ്ഥിരവാസം നടത്തുന്ന ആയിരങ്ങള്‍ ഒരു വശത്ത്
പെട്രോള്‍ വാഹനങ്ങള്‍ മൂലം പ്രകൃതിക്ക് ഉണ്ടാകുന്ന ദോഷവശങ്ങള്‍ മറു വശത്ത്

വാഹനാപകടങ്ങള്‍ ...!!!


ഇതിനൊക്കെ പരിഹാരമായി ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കിയ നയമല്ലേ
പെട്രോള്‍ കമ്പനികള്‍ക്ക്
വില നിയന്ത്രിക്കാന്‍ അധികാരം നല്‍കിയത്....
പണ്ട് കുടിയന്മാരെ ഒതുക്കാന്‍ നികുതി കൂട്ടി നോക്കി ..!!!
നൊ രക്ഷ ...!!!!
(ഫലത്തില്‍ സര്‍ക്കാര്‍ ഭരണം കുടിയന്‍ ചിലവിലെന്കിലും ആയല്ലോ )

ഇതിനൊക്കെ പരിഹാരം എന്താ ...
ജനം നടന്നു പോയാ മതി ...

കാശുള്ളവന്‍ വണ്ടി വാങ്ങിയാ മതി ഉവ്വേ ....!!
പാവപെട്ടവന് പെട്രോള്‍ വണ്ടി തന്നെ വേണം എന്നെന്താ ..???
നല്ലൊരു സൈക്കിള്‍ അങ്ങ് വാങ്ങണം ..
അതിനു വേണേ സബ്സിടി തരാനും ഞങ്ങള്‍ തയ്യാറാ ...

അല്ലാതെ നല്ലകാര്യങ്ങള്‍ ചെയ്യുന്ന സര്കാരിനെ തള്ളി പറയാമോ പ്രിയ
വോട്ടര്‍മാരെ .........

പിന്നെ ഞങ്ങള്‍ക്കറിയാം പ്രതികരണ ശേഷി ഉള്ളവരാ നിങ്ങള്‍ എന്ന്
നിങ്ങള്‍ ഹര്‍ത്താല്‍ ആഘോഷിക്കും
അത് ഫലവത്തായി വിജയിപ്പിക്കാന്‍ ഞങ്ങള്‍ ഒരു അമ്പത് പൈസ എങ്കിലും
കുറയ്ക്കുനില്ലേ .!!!
ഇതല്ലേ ജനാധിപത്യം ....!.!!!

1 comment: