ഒരു
പ്ലാസ്ടിക് പൂവിലൂടെ തുടങ്ങിയ പ്രണയം ...എന്റെ കണ്ണിലെ സംശയം കണ്ടിട്ടോ
എന്തോ അവള്‍ പറഞ്ഞു "നമ്മുടെ പ്രണയം മരണത്തെയും അതി ജീവിക്കട്ടെ
"(ചിരിക്കാന്‍ വരട്ടെ ). ഞാന്‍ ആ പൂവ് വീടിന്റെ ഹൃദയ ഭാഗത്തും അതിന്റെ ഒരു
ഫോട്ടോ കോപ്പി എന്റെ ഹൃദയത്തിലും സൂക്ഷിച്ചു ......
അന്ന് മുതല്‍
എന്റെ സ്വൊപ്നങ്ങളില്‍ നന്ദനം ,നിവേദ്യം 'നിറം തുടങ്ങിയ സിനിമകള്‍ ചേക്കേറി
തുടങ്ങി . അല്ല ..!! ഞാനായിരുന്നു അതിലെ നായകന്‍..../ അഭിനയിക്കാന്‍
തുടങ്ങി ഇന്നു തന്നെ പറയാം. വില്ലന്റെ കൈകളില്‍ നിന്ന് നായികയെ
രക്ഷിക്കുന്ന രംഗങ്ങള്‍ക്ക് എന്റെ കൈയ്യടിയുടെ ശക്തി കൂടി (ഈ പ്രണയത്തിന്റെ
ഒരു കാര്യം ) .അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി...........
ഇന്ന്...കാശ്മീരിന്റെ താഴ്വരയിലെ ഏതോ ഒരു ക്യാമ്പിലെ ഒരു കൊട്ടാരത്തിന്റെ
അകത്തളത്തില്‍, മാറ്പിളര്‍ക്കുന്ന വെടിയുണ്ടകളുടെ വളക്കൂറില്‍ അവള്‍ ഒരു
ചെടി നട്ടു. അതില്‍ വിരിയുന്ന പൂവിന് വഞ്ചനയുടെ മണവും
ചതിയുടെ നിറവും ഉണ്ടാകാതിരിക്കട്ടെ . ജീവനും പ്രാണനും ഇല്ലാത്ത ഒരു പൂവിന്
വേണ്ടി ആയിരുന്നു ഞാന്‍ വര്‍ഷങ്ങള്‍ പാഴാക്കിയതെന്നു അറിയാന്‍ വൈകി പോയി
അപ്പോഴും തോല്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു ...ഞാന്‍ ഒരു സുന്ദരിയെ
കണ്ടെത്തി .കാമുകന്റെ കുപ്പായം വീണ്ടും എടുത്തണിഞ്ഞു ...ഒരു 'ചാലക്കുടി
'ക്കാരനും 'ഓച്ചിറ'ക്കാരനും മത്സരിച്ചു പ്രണയ ലേഖനം കൊടുത്തിട്ടും അവള്‍
ഒന്ന് ചിരിച്ചെങ്കിലും കാണിച്ചത് കള്ളപണതിന്റെ കുത്തൊഴുക്കില്‍ രാജ്യം
പിടിച്ചടക്കാന്‍ ശ്രെമിക്കുന്ന (ഹേയ് അതൊക്കെ അസൂയക്കാര്‍ വെറുതെ
പറയുന്നതാ ) ' കരുനാഗപള്ളി 'കാരനോട് മാത്രം ...ഞാനും ഒന്ന് മുട്ടി നോക്കി
..അവള്‍ പറഞ്ഞു "നിന്നെ എനിക്ക് ഇഷ്ടമോക്കെയാണ് ..പക്ഷെ നിന്റെ അമ്മയെ
ഓര്‍ക്കുമ്പോള്‍ എനിക്ക് പേടി ആകുന്നു "....അങ്ങനെ അതും പോയി
ഞാന്‍ ഇന്നു സിനിമകള്‍ കാണാറില്ല ..കമിതാക്കളെ കാണുമ്പോള്‍ ചെറുതായി
പുച്ഛം(അതോ അസൂയയോ ) കാട്ടാന്‍ ശ്രെമിക്കാറുണ്ട്. മദിച്ച ചിന്തകള്‍
കാടുകയറിയപ്പോള്‍ പ്രകൃതിയോട് ഇണങ്ങി തന്നെ ഞാനും ഒരു ധീരന്‍ ആകാന്‍
ശ്രെമിച്ചു.(പക്ഷെ ആ ഒതളലങ്ങയും രാസ വളത്തിന്റെ 'തനിക്കൊണം' കാണിച്ചു )
എല്ലാരോടും എന്ന പോലെ "ജീവിച്ചു കാണിക്കനമെടാ" എന്ന് എന്നോട് പറയാനും
ആളുകള്‍ ഉണ്ടായി
വിരസമായ വേളകളില്‍ എപ്പോഴോ ഞാനും വന്ന വഴി
മറക്കുന്ന ശരാശരി മലയാളിയെ പോലെ 'ഓര്കുട്ടിനെ' ചവിട്ടി തള്ളി ഫേസ്
ബുക്കിന്റെ മായിക വലയത്തിലേക്ക് ..
ബോറടിച്ചു തുടങ്ങി അല്ലെ .......???? നിര്‍ത്തി ...!!!
അന്ന് മുതല്‍ എന്റെ സ്വൊപ്നങ്ങളില്‍ നന്ദനം ,നിവേദ്യം 'നിറം തുടങ്ങിയ സിനിമകള്‍ ചേക്കേറി തുടങ്ങി . അല്ല ..!! ഞാനായിരുന്നു അതിലെ നായകന്‍..../ അഭിനയിക്കാന്‍ തുടങ്ങി ഇന്നു തന്നെ പറയാം. വില്ലന്റെ കൈകളില്‍ നിന്ന് നായികയെ രക്ഷിക്കുന്ന രംഗങ്ങള്‍ക്ക് എന്റെ കൈയ്യടിയുടെ ശക്തി കൂടി (ഈ പ്രണയത്തിന്റെ ഒരു കാര്യം ) .അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി...........
ഇന്ന്...കാശ്മീരിന്റെ താഴ്വരയിലെ ഏതോ ഒരു ക്യാമ്പിലെ ഒരു കൊട്ടാരത്തിന്റെ അകത്തളത്തില്‍, മാറ്പിളര്‍ക്കുന്ന വെടിയുണ്ടകളുടെ വളക്കൂറില്‍ അവള്‍ ഒരു ചെടി നട്ടു. അതില്‍ വിരിയുന്ന പൂവിന് വഞ്ചനയുടെ മണവും ചതിയുടെ നിറവും ഉണ്ടാകാതിരിക്കട്ടെ . ജീവനും പ്രാണനും ഇല്ലാത്ത ഒരു പൂവിന് വേണ്ടി ആയിരുന്നു ഞാന്‍ വര്‍ഷങ്ങള്‍ പാഴാക്കിയതെന്നു അറിയാന്‍ വൈകി പോയി
അപ്പോഴും തോല്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു ...ഞാന്‍ ഒരു സുന്ദരിയെ കണ്ടെത്തി .കാമുകന്റെ കുപ്പായം വീണ്ടും എടുത്തണിഞ്ഞു ...ഒരു 'ചാലക്കുടി 'ക്കാരനും 'ഓച്ചിറ'ക്കാരനും മത്സരിച്ചു പ്രണയ ലേഖനം കൊടുത്തിട്ടും അവള്‍ ഒന്ന് ചിരിച്ചെങ്കിലും കാണിച്ചത് കള്ളപണതിന്റെ കുത്തൊഴുക്കില്‍ രാജ്യം പിടിച്ചടക്കാന്‍ ശ്രെമിക്കുന്ന (ഹേയ് അതൊക്കെ അസൂയക്കാര്‍ വെറുതെ പറയുന്നതാ ) ' കരുനാഗപള്ളി 'കാരനോട് മാത്രം ...ഞാനും ഒന്ന് മുട്ടി നോക്കി ..അവള്‍ പറഞ്ഞു "നിന്നെ എനിക്ക് ഇഷ്ടമോക്കെയാണ് ..പക്ഷെ നിന്റെ അമ്മയെ ഓര്‍ക്കുമ്പോള്‍ എനിക്ക് പേടി ആകുന്നു "....അങ്ങനെ അതും പോയി
ഞാന്‍ ഇന്നു സിനിമകള്‍ കാണാറില്ല ..കമിതാക്കളെ കാണുമ്പോള്‍ ചെറുതായി പുച്ഛം(അതോ അസൂയയോ ) കാട്ടാന്‍ ശ്രെമിക്കാറുണ്ട്. മദിച്ച ചിന്തകള്‍ കാടുകയറിയപ്പോള്‍ പ്രകൃതിയോട് ഇണങ്ങി തന്നെ ഞാനും ഒരു ധീരന്‍ ആകാന്‍ ശ്രെമിച്ചു.(പക്ഷെ ആ ഒതളലങ്ങയും രാസ വളത്തിന്റെ 'തനിക്കൊണം' കാണിച്ചു ) എല്ലാരോടും എന്ന പോലെ "ജീവിച്ചു കാണിക്കനമെടാ" എന്ന് എന്നോട് പറയാനും ആളുകള്‍ ഉണ്ടായി
വിരസമായ വേളകളില്‍ എപ്പോഴോ ഞാനും വന്ന വഴി മറക്കുന്ന ശരാശരി മലയാളിയെ പോലെ 'ഓര്കുട്ടിനെ' ചവിട്ടി തള്ളി ഫേസ് ബുക്കിന്റെ മായിക വലയത്തിലേക്ക് ..
ബോറടിച്ചു തുടങ്ങി അല്ലെ .......???? നിര്‍ത്തി ...!!!
No comments:
Post a Comment