ഹെല്‍മെറ്റ്
ബൈക്കൊടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണത്രേ...!!
നമുക്കില്ലാത്ത ശുഷ്കാന്തി സര്‍കാരിന് ..!!
അതോ ഇനി വല്ല ഹെല്‍മെറ്റു കമ്പനിക്കാരുമായുള്ള ഒത്തു കളിയോ ..??
ഇടയ്കിടയ്ക്കു നിര്‍ബന്ധം ആക്കുന്ന നിയമം...
കടകളില്‍ ഇരിക്കുന്ന ഓള്‍ഡ് സ്റൊക്കിനു പുതു ജീവന്‍ ..!!
മാസാമാസം 'പടി' പോലെ 100 രൂപാ പെറ്റി കൊടുത്തിരുന്ന എന്നോട് ക്ഷമകെട്ട ഒരു
പോലീസുകാരന്‍ "ഇനിയും ഒരെണ്ണം വാങ്ങി കൂടെ'' എന്നു ചോദിച്ചതും "പിടലി
വേദനയാ സാറേ "എന്ന് ഞാന്‍ പറഞ്ഞ നിര്‍ദോഷമായ കള്ളവും മറക്കാം.....
ഈ ഹെല്‍മെറ്റ് ഒരു ഉപകാരി തന്നെ ശരിക്കും .......!!!.
ഒരു മാതിരി കാറ്റൊന്നുംഏല്കില്ല 'വല്യ' മഴയൊക്കെ പെയ്യുമ്പോള്‍ അല്പം
'കാഴ്ച ' മറയുന്നോ എന്നൊരു സംശയം തോനുമെന്കിലുംപൊടി ചാറ്റല്‍ മഴയ്ക്കൊക്കെ
വല്യ ഉപകാരി തന്നെ......
പിന്നെ പാറി നടക്കുന്ന ചില 'പാഴ്'
ജീവികളില്‍ നിന്ന് 'രക്ഷയും' . ഇന്നു വൈകിട്ട് തിരികെ വരുന്ന വഴി ഒരു
'പൂച്ചി' ചാടി കണ്ണില്‍ കയറി .പെറ്റിയടിക്കുന്ന പോലീസുകാരന്‍ പിന്നെയും
'ഭേതം' അവര്‍ വേദന സമ്മാനിക്കില്ലലോ ഇന്നത്തെ ഒരു ദിവസം പോയി കിട്ടി
ഹെല്‍മെറ്റു വച്ചവരോട് ജീവിതത്തില്‍ ആദ്യമായി അല്പം അസൂയ.....!!
അവര്‍ക്ക് എന്തും തട്ടി തെറിപ്പിച്ചു മുന്നെറാമല്ലോ ...!!
പോലീസും പിടിക്കില്ല..!!!
രണ്ടായാലും ഇന്നു മുതല്‍ ഞാനും ഹെല്‍മെറ്റ് വയ്കാന്‍ തന്നെ തീരുമാനിച്ചു.
പൂച്ചി കണ്ണില്‍ ഏല്പിച്ച മുറിവ ഉണങ്ങാന്‍ ദിവസങ്ങള്‍ എടുക്കുമെന്നരിയാമെങ്കിലും
ഇനി അത്തരം ആക്രമണങ്ങള്‍ ഒഴിവാക്കാമല്ലോ..........
നന്ദി സര്‍ക്കാരിന് ...........
പോലീസിന് ...
ഹെല്‍മെറ്റ് കമ്പനിക്ക്.......
ഒരാളുടെ പരാതിയിന്‍ മേല്‍ സമൂഹത്തിനു ഒന്നടങ്കം നല്ലത് വരുത്താന്‍ .....
വിധി എഴുതിയ കോടതിക്കും ......
==========================================

No comments:
Post a Comment