Friday, May 18, 2012

ഒരു മഴകാലം ...

ഞാന്‍ അങ്ങനാ എന്തിനേം തോല്‍പ്പിക്കണമെന്ന വാശിക്കാരനാ(മിക്കപ്പോഴും തോല്‍ക്കുമെങ്കിലും) കൂടുതലും മല്‍സരം മഴയോടാനെന്നു തന്നെ പറയാം "മോനെ കോളോണ്ട് 'cott' കൂടി കൊണ്ട് പോടാ" എന്ന അമ്മയുടെ വാക്ക് കേള്‍ക്കാത്ത എന്നോടുള്ള ദേഷ്യം കൊണ്ടാണെന്ന് തോനുന്നു മിക്കപ്പോഴും 'മഴ' എന്നെ തോല്പ്പിക്കാറുണ്ട്. മിക്കപ്പോഴും ... "പറഞ്ഞാല്‍ കേള്‍ക്കരുത് കേട്ടോ "എന്ന വാക്കിനൊപ്പം ഒരു തോര്‍ത്തും കൈലിയും എനിക്ക് സൌജന്യമായി ലഭിക്കാറുമുണ്ട്.

അല്ല ഞാനിതെങ്ങോട്ടാ ...പറയണമെന്ന് വച്ചത് ഇതൊന്നുമല്ല ..

അങ്ങനെ ഒരു മഴക്കാലത്ത് (പതിവ്‌ പോലെ മത്സരത്തിലാണ് ) എന്നെ തോല്പ്പിക്കനായി ആര്‍ത്തലച്ചു വരുന്ന മഴയെ ഒന്ന് ഇളിഫ്യനാക്കാമല്ലോന്നു കരുതി ഞാനൊരു മാടക്കടയുടെ തട്ടികകീഴില്‍ അഭയം തേടി തൊട്ടടുത്താണ് ഓട്ടോ സ്റ്റാന്റ് .അല്ലറ ചില്ലറ പെട്രോള്‍ കച്ചവടം ഒക്കെയുള്ള വര്‍ഗീസച്ചായന്‍ ടാങ്കറുമായി(ബൈക്കില്‍ കന്നാസുമായി ) ലോഡ്‌ എടുക്കാന്‍ പോയിരിക്കുന്നു എന്നറിവ്‌ കിട്ടി .കടയിലെ ഇപ്പോഴത്തെ 'ശെരിക്കും മുതലാളി' എന്റെ സുഹൃത്തും ഓട്ടോ ഡ്രൈവരുമായ അജയന്‍ .

കുശല പ്രശ്നങ്ങള്‍ക്കിടയില്‍ വിഷയം വിവാഹത്തിലെത്തി .ഞാന്‍ പറഞ്ഞു "ചെറിയ വീടാണ് ഒന്നൂടെ ശെരി ആക്കീട്ടു മതീന്നാണ്" (എന്ന് വച്ച് വരുന്നവല്ടെ കഴുത്തും കാതും പറിക്കാനല്ല കേട്ടോ) അപ്പോഴാണ്‌ ഞാനാ കഥ അറിയുന്നത് ..അജയനും ഒരു വീട് വച്ച് നല്ല പ്ലാന്‍ നോക്കി സെലക്ട്‌ ചെയ്തു കയ്യിലുള്ളതില്‍ അല്പം കൂടി കാശു വേണ്ടി വരും .സാരമില്ല 'പാലുകാച്ചി ' ഇങ്ങു മേടിക്കാമല്ലോ ..പണി തുടങ്ങി ഭാര്യയുടെ കെട്ട് താലിയും ലോക്കറിലായിട്ടും പണി അങ്ങോട്ട്‌ തീരുനില്ല ...'സൂക്ഷിച്ചും കണ്ടും നടന്നില്ലേ ബ്ലേഡ്‌ കാരെ തട്ടി മുറിയുന്ന നാട് ' ആയോണ്ട് കാശ് വന്നു അപ്പഴുമാശ്വസിച്ചു 'പാലുകാച്ചിനു' കിട്ടുമല്ലോ ...അങ്ങനെ 'പാലുകാച്ചു ' ദിനവും വന്നെത്തി നാട്ടിലെ 'കൊള്ളാവുന്ന' ഒരുത്തനെ പിടിച്ചു മേശയ്ക്കു ഇരുത്തി ..അവസാനം ..ചായ ക്കാരനും കാശു കൊടുത്തു കഴിഞ്ഞപ്പോള്‍ പിറ്റേന്ന് അരി മേടിക്കണമെങ്കില്‍ ഓട്ടോ ഓടണം എന്ന അവസ്ഥ ബ്ലേഡുകാര്‍ വേറെയും.

അങ്ങനെ ഒരു വിധം കടമെല്ലാം വീട്ടി കഴിഞ്ഞപ്പോഴേക്കും പണിത വീടും ഓട്ടോയും ആര്‍ക്കോ സ്വൊന്തമായിരുന്നു ....

അയ്യോ...!!! മഴ മാറി ..എന്നാ... ഞാനിറങ്ങട്ടെ .....??

മഴയെ തോല്പിച്ച സന്തോഷത്തില്‍ വീട്ടിലേക്കുള്ള യാത്രയില്‍ മനസ്സ് മുഴുവന്‍ "ഗൃഹപ്രവേശത്തിന്ടന്നു തന്നെ ഗ്രഹപിഴ" തുടങ്ങിയ ആ പാവത്തിനെ കുറിച്ചുള്ള ചിന്തകളായിരുന്നു ...
_______________________________________________________________ (ചിന്തിക്കുക ഈ'അജയന്‍' നമ്മളില്‍ പലരും അല്ലെ...??? )

No comments:

Post a Comment