അവന്‍ കൊടിയ വിശ്വാസി
അവളും......!!
അവളെ സ്വൊന്തമാക്കാന്‍
അവന്‍ നേര്‍ന്ന നേര്ച്ചകള്‍
അവനു പോലും ഓര്‍മയില്ല
''നേര്‍ന്നാല്‍ നല്‍കണം
അല്ലെ ശാപം കിട്ടും''
മുത്തശ്ശി വചനം .....!!
ഒടുവില്‍ നേര്‍ച്ചകള്‍
ഓര്‍ക്കാന്‍ ശ്രമിച്ചു
പരാജയപെട്ട അവനു
ഈശ്വരന്‍ തന്നെ വഴിയും
പറഞ്ഞു കൊടുത്തു....!!!
അവളുടെ
വിവാഹ ക്ഷണ കത്ത്
കയ്യില്‍ വാങ്ങുമ്പോഴും
അവന്‍ മനസ്സില്‍ പറഞ്ഞു
ഈശ്വരോ .........
ഇനി നമ്മള്‍ തമ്മില്‍ ഇടപാട് ''ഒന്നുമില്ലേ'' ..........???