Monday, June 18, 2012

!! വിശ്വാസി !!

അവന്‍ കൊടിയ വിശ്വാസി
അവളും......!!

അവളെ സ്വൊന്തമാക്കാന്‍
അവന്‍ നേര്‍ന്ന നേര്ച്ചകള്‍
അവനു പോലും ഓര്‍മയില്ല

''നേര്‍ന്നാല്‍ നല്‍കണം
അല്ലെ ശാപം കിട്ടും''
മുത്തശ്ശി വചനം .....!!

ഒടുവില്‍ നേര്‍ച്ചകള്‍
ഓര്‍ക്കാന്‍ ശ്രമിച്ചു
പരാജയപെട്ട അവനു
ഈശ്വരന്‍ തന്നെ വഴിയും
പറഞ്ഞു കൊടുത്തു....!!!

അവളുടെ
വിവാഹ ക്ഷണ കത്ത്
കയ്യില്‍ വാങ്ങുമ്പോഴും
അവന്‍ മനസ്സില്‍ പറഞ്ഞു

ഈശ്വരോ .........
ഇനി നമ്മള്‍ തമ്മില്‍ ഇടപാട് ''ഒന്നുമില്ലേ'' ..........???

Thursday, May 24, 2012

ജനാതിപത്യം മാറി വാഹനാധിപത്യം ശ്വാശ്വത പരിഹാരം ..ഞങ്ങള്‍ പക്കല്‍ .!!!


പൊതു ജനം മണ്ടന്മാരാന്നു പിന്നെയും പിന്നെയും തെളിയിക്കുകയാണല്ലോ
ഈശ്വരാ ...!!!
വ്യായാമ കുറവ് മൂലം ആശൂപത്രികളില്‍
സ്ഥിരവാസം നടത്തുന്ന ആയിരങ്ങള്‍ ഒരു വശത്ത്
പെട്രോള്‍ വാഹനങ്ങള്‍ മൂലം പ്രകൃതിക്ക് ഉണ്ടാകുന്ന ദോഷവശങ്ങള്‍ മറു വശത്ത്

വാഹനാപകടങ്ങള്‍ ...!!!


ഇതിനൊക്കെ പരിഹാരമായി ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കിയ നയമല്ലേ
പെട്രോള്‍ കമ്പനികള്‍ക്ക്
വില നിയന്ത്രിക്കാന്‍ അധികാരം നല്‍കിയത്....
പണ്ട് കുടിയന്മാരെ ഒതുക്കാന്‍ നികുതി കൂട്ടി നോക്കി ..!!!
നൊ രക്ഷ ...!!!!
(ഫലത്തില്‍ സര്‍ക്കാര്‍ ഭരണം കുടിയന്‍ ചിലവിലെന്കിലും ആയല്ലോ )

ഇതിനൊക്കെ പരിഹാരം എന്താ ...
ജനം നടന്നു പോയാ മതി ...

കാശുള്ളവന്‍ വണ്ടി വാങ്ങിയാ മതി ഉവ്വേ ....!!
പാവപെട്ടവന് പെട്രോള്‍ വണ്ടി തന്നെ വേണം എന്നെന്താ ..???
നല്ലൊരു സൈക്കിള്‍ അങ്ങ് വാങ്ങണം ..
അതിനു വേണേ സബ്സിടി തരാനും ഞങ്ങള്‍ തയ്യാറാ ...

അല്ലാതെ നല്ലകാര്യങ്ങള്‍ ചെയ്യുന്ന സര്കാരിനെ തള്ളി പറയാമോ പ്രിയ
വോട്ടര്‍മാരെ .........

പിന്നെ ഞങ്ങള്‍ക്കറിയാം പ്രതികരണ ശേഷി ഉള്ളവരാ നിങ്ങള്‍ എന്ന്
നിങ്ങള്‍ ഹര്‍ത്താല്‍ ആഘോഷിക്കും
അത് ഫലവത്തായി വിജയിപ്പിക്കാന്‍ ഞങ്ങള്‍ ഒരു അമ്പത് പൈസ എങ്കിലും
കുറയ്ക്കുനില്ലേ .!!!
ഇതല്ലേ ജനാധിപത്യം ....!.!!!
ജ്ജ്

Friday, May 18, 2012

എന്ത് വിശ്വസിക്കണം ...ആരെ വിശ്വസിക്കണം ...എന്റെ യമ ധര്‍മ്മാ .. ഇതിലും ഭേതം ...........!!!!

യമ പുരിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു ..
ലോകാവസാനം ആഗതമായിരിക്കുന്നു ..
തുടക്കം കേരളത്തില്‍ നിന്ന് ..
യമപുരിയിലെ ഖജനാവ്‌ കാലിയാണ്
വല്യ ചിലവില്ലാത്ത തരത്തില്‍ വേണമെന്നാണ് തീരുമാനം
അവസാനം യമ ധര്‍മന്‍ ഒരു ഉപായം കണ്ടെത്തി ..
മുല്ലപെരിയാര്‍ തകര്‍ക്കുക ..
അതിനു മുന്‍പേ ആള്കാരില്‍ ഭീതി വളര്‍ത്തുക..
കുറെ എണ്ണം അങ്ങനെയും അങ്ങ് തട്ടി പോയാ അത്രേം കാര്യം ....

മുല്ലപെരിയാര്‍ തകരാന്‍ പോകുന്നു .....!!!
വിഷയം നാട്ടില്‍ പാട്ടായി ..
ഭീതി കൊണ്ട് ജനം നെട്ടോട്ടം തുടങ്ങി ..
ഒടുവില്‍ വിഷയം ദേവ ലോകത്തും എത്തി ..
ജനങ്ങള്‍ പരാതിയുമായി ദേവേന്ദ്രന്റെ അരികില്‍ .....

ദേവേന്ദ്രനു നിസ്സാര ഭാവം ....
എന്താണ് രാജന്‍ ഞങ്ങള്‍ ഭീതിയിലാണ് ...
അങ്ങ് ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നതെന്തേ ...??
ചിരിച്ചു കൊണ്ട് ഇന്ദ്രന്‍ പറഞ്ഞു ...
കേരളത്തെ അത്ര പെട്ടെന്ന് മുക്കി താഴ്ത്താന്‍ ഒരു ശക്തിക്കും സാധിക്കില്ല ..

....????

ദിവ്യ ശക്തിയാല്‍ ഞാന്‍ ഡാമിലെ വെള്ളം മുഴുവന്‍ മദ്യമാക്കി മാറ്റി ....
കേരളീയരല്ലേ ..എത്ര വന്നാലും അവര്‍ കുടിച്ചു വറ്റിച്ചോളും.....
@@@@@@@@@@@@@@@@@@@@@@@@@@@@@

അവസാനം കോടതിയില്‍ അഡ്വകേറ്റ് ജനറലിന്റെ സത്യവാങ്ങ്മൂലം
മുല്ല പെരിയാറിലെ വെള്ളം ഇടുക്കി ഡാം താങ്ങും ......
ഭീതി പരത്തുന്നത് മാധ്യമങ്ങള്‍ ... ....

എന്ത് വിശ്വസിക്കണം ...ആരെ വിശ്വസിക്കണം ...എന്റെ യമ ധര്‍മ്മാ ..
ഇതിലും ഭേതം ...........!!!!

ഒരമ്മയുടെ വിലാപം .....

ദൈവമേ ..ഇവന്‍ വളരാതിരിക്കട്ടെ ......
എണ്ണയില്‍ കിടന്നു പൊരിയാനാണല്ലോ...
എന്റെ മോന്റെ വിധി .....................

ആ കണ്ണുകളില്‍ നിഴലിക്കുന്ന ശോകം...
ഒരമ്മയുടെ വേദന...........................
ശാപം ആകരുതേ എന്ന് പ്രാര്‍ത്ഥിക്കാം ....

മലയാളി

വില നിലവാരം : പുച്ഛം വിലയില്‍ വന്‍ ഉയര്‍ച്ച രേഖപെടുതി ....

കഴിഞ്ഞ ഒരാഴ്ചയില്‍ ഇതു വന്‍ ഉയര്‍ച്ച ....

മാസങ്ങളായി തുടരുന്ന' രാജപ്പ' ജ്വോരവും .ഇന്നലെ നടന്ന ഗ്രാന്‍ഡ്‌ ഫിനാലയില്‍ 'രഞ്ജിനി', 'യേശുദാസ്‌' ..'തമിഴത്യ്ക്ക് കിട്ടിയ ഫ്ലാറ്റ് 'എന്നീ വിഷയങ്ങളില്‍ മലയാളിക്ക് വന്ന 'അസൂയ' ആണ് ഈ വന്‍ വര്‍ധനയ്ക്ക് കാരണമെന്ന് ..വക്താക്കള്‍ അറിയിച്ചു ..

ഓണത്തിന് നടന്ന 'വാമന വധം' കഴിഞ്ഞതില്‍ പിന്നെ അല്പം വില കുറഞ്ഞിരുന്നതില്‍ സങ്കട പെട്ടിരുന്ന മലയാളികള്‍ക്ക് ഇതു സന്തോഷത്തിനു വക നല്‍കിയിട്ടുണ്ട്.

ഹോ ഇതെന്തൊരു പോസ്ടാ അല്ലെ പുച്ചിച്ചോ...പുച്ചിച്ചോ ...നമ്മള്‍ക്ക് അതല്ലേ പറഞ്ഞിട്ടുള്ളൂ ...

"മലയാളി മാറുന്നു പുച്ചതിന്റെ മറ്റൊരു മുഖവുമായി ..ചിന്തിക്കുക നാം എന്തെ ഇങ്ങനെ ..നന്മകല്കിടയിലെ തിന്മകള്‍ മാത്രം തിരഞ്ഞു പോകുന്നു ...

പറയാതെ വയ്യ :ഇത്തരം പുച്ചങ്ങളോട് എനിക്ക് എന്താ ഒരു പുച്ഛം എന്നോ .... ഹി ഹി .സുഹൃത്തേ ...ഞാനും ഒരു മലയാളിയാ .......

തീപ്പെട്ട മാനം ...


പുള്ളി ഉടുപ്പും
നീല പാവാടയും
വെളുത്തു കൊലുന്നനെ
ഉള്ള രൂപവും
ലോകത്തിന്റെ സര്‍വനാശം
തലയില്‍ വച്ച് കെട്ടപെട്ടിട്ടും
അവള്‍ പതറിയില്ല .
ഒരു മൃദു തലോടലില്‍
പോലും അവള്‍
ആളി കത്തുമായിരുന്നു
മടിയിലിരുത്തിയും
വിയര്‍പ്പില്‍ മുക്കിയും
മഴയത്തും മഞ്ഞത്തും
കയ്യില്‍ പിടിച്ചു
കാര്യം പറഞ്ഞു നടന്നും
അവള്‍ പോലുമറിയാതെ
നിങ്ങലവളുടെ
മാനം കവര്‍ന്നു
ഒടുവില്‍ "പുകഞ്ഞ കൊള്ളി പുറത്തെന്നു"