Friday, May 18, 2012

എന്ത് വിശ്വസിക്കണം ...ആരെ വിശ്വസിക്കണം ...എന്റെ യമ ധര്‍മ്മാ .. ഇതിലും ഭേതം ...........!!!!

യമ പുരിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു ..
ലോകാവസാനം ആഗതമായിരിക്കുന്നു ..
തുടക്കം കേരളത്തില്‍ നിന്ന് ..
യമപുരിയിലെ ഖജനാവ്‌ കാലിയാണ്
വല്യ ചിലവില്ലാത്ത തരത്തില്‍ വേണമെന്നാണ് തീരുമാനം
അവസാനം യമ ധര്‍മന്‍ ഒരു ഉപായം കണ്ടെത്തി ..
മുല്ലപെരിയാര്‍ തകര്‍ക്കുക ..
അതിനു മുന്‍പേ ആള്കാരില്‍ ഭീതി വളര്‍ത്തുക..
കുറെ എണ്ണം അങ്ങനെയും അങ്ങ് തട്ടി പോയാ അത്രേം കാര്യം ....

മുല്ലപെരിയാര്‍ തകരാന്‍ പോകുന്നു .....!!!
വിഷയം നാട്ടില്‍ പാട്ടായി ..
ഭീതി കൊണ്ട് ജനം നെട്ടോട്ടം തുടങ്ങി ..
ഒടുവില്‍ വിഷയം ദേവ ലോകത്തും എത്തി ..
ജനങ്ങള്‍ പരാതിയുമായി ദേവേന്ദ്രന്റെ അരികില്‍ .....

ദേവേന്ദ്രനു നിസ്സാര ഭാവം ....
എന്താണ് രാജന്‍ ഞങ്ങള്‍ ഭീതിയിലാണ് ...
അങ്ങ് ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നതെന്തേ ...??
ചിരിച്ചു കൊണ്ട് ഇന്ദ്രന്‍ പറഞ്ഞു ...
കേരളത്തെ അത്ര പെട്ടെന്ന് മുക്കി താഴ്ത്താന്‍ ഒരു ശക്തിക്കും സാധിക്കില്ല ..

....????

ദിവ്യ ശക്തിയാല്‍ ഞാന്‍ ഡാമിലെ വെള്ളം മുഴുവന്‍ മദ്യമാക്കി മാറ്റി ....
കേരളീയരല്ലേ ..എത്ര വന്നാലും അവര്‍ കുടിച്ചു വറ്റിച്ചോളും.....
@@@@@@@@@@@@@@@@@@@@@@@@@@@@@

അവസാനം കോടതിയില്‍ അഡ്വകേറ്റ് ജനറലിന്റെ സത്യവാങ്ങ്മൂലം
മുല്ല പെരിയാറിലെ വെള്ളം ഇടുക്കി ഡാം താങ്ങും ......
ഭീതി പരത്തുന്നത് മാധ്യമങ്ങള്‍ ... ....

എന്ത് വിശ്വസിക്കണം ...ആരെ വിശ്വസിക്കണം ...എന്റെ യമ ധര്‍മ്മാ ..
ഇതിലും ഭേതം ...........!!!!

No comments:

Post a Comment