!!!.....ചെക്ക്.....!!!
--------------------
പണ്ട്..... പണ്ട്.....!!
എന്ന് വച്ച് ഒരുപാടങ്ങ് പോകണ്ട കേട്ടോ ...!!
ഒരു പത്ത് പതിമൂന്നു വര്ഷം ...!!
മുന്‍പാണെന്ന് തോനുന്നു ..
ഞാന്‍ പ്രീഡിഗ്രി ക്ക് പഠിക്കുന്ന കാലം.
മോനെ കലക്ടര്‍ ആക്കിക്കോളാം
എന്ന് കരുതി ആണോ എന്തോ എനിക്ക് സ്പെഷ്യല്‍ ട്യൂഷന്‍
തുടങ്ങാനും തീരുമാനമായി.
പ്രസ്തുത സ്ഥാനത്തേക്ക് നാട്ടിലെ സര്‍വ വിജ്ഞാന കോശം
എന്നറിയപെടുന്ന അജയന്‍ സാറിനെ പോസ്റ്റും ചെയ്തു .
ഒരു ദിവസം സാര്‍ വന്നപ്പോ ഞാന്‍ ചെസ്സ് കളിക്കുകയായിരുന്നു .
എന്തരോ എന്തോ...!
സാറിന് ചെസ്സ് അത്ര വല്യ (അത്ര അല്ല ഒട്ടും തന്നെ) പുടി ഇല്ല.
സാറിന് മോഹം കലശ്ശലായി പഠിപ്പിക്കാം എന്ന് ഞാനും ...!!
അങ്ങനെ ഒരു മണിക്കൂര്‍ നേരത്തേക്ക്
ഗുരു ശിഷ്യനും ശിഷ്യന്‍ ഗുരുവും ആയി മാറി.
ഞാന്‍ സിംഹവും എന്റെ വീട് സിംഹത്തിന്റെ മടയും
സാറ് 'മോഹന്‍ ലാലും' .....!!
ആദ്യാക്ഷരങ്ങള്‍ക്ക് ശേഷം....
രൂഫാ ഇരുപതു മുടക്കി അന്ന് തന്നെ
രണ്ടു രാജ്യവും പടയാളികളെയും പുള്ളി സ്വോന്തമാക്കി .
എന്നെ ഗുരുവായി കാണാനുള്ള ബുദ്ധിമുട്ടാണോ എന്തോ
പുള്ളി അതെ കുറിച്ച് ഒരക്ഷരം
പിന്നീടുള്ള ദിവസങ്ങളില്‍ ..>>
മിണ്ടിയില്ല...!!! പറഞ്ഞില്ല..!!ഞാന്‍ ചോദിച്ചതും ഇല്ല...!!!
ഒരു നട്ടുച്ച ഒരു ടെക്സ്റ്റ് എടുക്കാനായി ഞാന്‍ പുള്ളിയുടെ വീട്ടില്‍ എത്തി
അവിടെ എന്തൊക്കെയോ ബഹളം ഒരു യുദ്ധത്തിന്റെ പ്രതീതി ..
പ്രതീതി അല്ല സംഭവം സത്യമാണ് ...!!!
പുള്ളിയും ഒരു സുഹൃത്തും കൂടി പൊരിഞ്ഞ യുദ്ധം ..!!
എനിക്കെന്തോ ഒരു പന്തികേട് ഞാന്‍ യുദ്ധകളം ആകെയൊന്നു വീക്ഷിച്ചു.
അഡ്മിന്‍ ഇല്ലാത്ത ഗ്രൂപ്പ് പോലെ ...!!!
സംസാര ശേഷി ഇല്ലാത്തോണ്ട് കാലാളും ഒന്നും മിണ്ടുനില്ല ...!!!
ആനകള്‍ മദമിളകി തലങ്ങും വിലങ്ങും ചാടുന്നു ...!!!!
ഞാന്‍ ഗ്യാലറിയിലേക്ക് നോക്കി 'രക്ത സാക്ഷിത്വം' വരിച്ചു
കളി കാണുന്നവരുടെ കൂട്ടത്തില്‍ ഒരു 'കിരീടോം ചെങ്കോലും' കൂടി കണ്ടപ്പോ
എന്റെ ആകാംഷ മുള്‍മുന ഭേതിച്ചു പുറത്ത് ചാടി .....
"അല്ല സാറേ ഇതിലെ രാജാവോക്കെ എവിടെ "
"ഞാനാര മോന്‍ അതൊക്കെ ആദ്യമേ ഞാനങ്ങു തട്ടി "
സാറിന്റെ ആവേശത്തിന് മുന്‍പില്‍
എന്റെമനസ്സില്‍ നിന്ന് പൊട്ടാന്‍ തുടങ്ങിയ അട്ടഹാസം
ഫേസ് ബുക്കിലെ മുല്ലപെരിയാര്‍ വിഷയം പോലെ
നേര്‍ത്ത്......നേര്‍ത്ത്.....നേര്‍ത്ത്.......___
----------------------------------------------------------------
NB:കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ തമ്മില്‍ യേറ്റു മുട്ടിയപ്പോള്‍
അതിഘോര പരിശ്രമം വേണ്ടി വന്നു പുള്ളിയെ ഒന്ന് തളയ്കാന്‍
എന്നതും ശ്രേദ്ധെയമാണ്.....
No comments:
Post a Comment